
ഒരു ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. ഇപ്പോൾ താരം നടൻ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. താനും കുഞ്ചാക്കോയും തമ്മില്‍ കോമണായ കുറേ കാര്യങ്ങളുണ്ട്, തങ്ങള്‍ അനാവശ്യമായ ഗോസിപ്പിനോ ,അനാവശ്യമായ ഇടപ്പെടലിനോയൊന്നും തന്നെ പോകാറില്ല, ലിമിറ്റ് വിട്ടിട്ടുള്ള ഒരു കാര്യത്തിനും കുഞ്ചാക്കോ ബോബനെയും തന്നെയും കിട്ടില്ലെന്നും ജഗദീഷ് പറയുന്നു. ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തുന്നത്.

അനാവശ്യമായി ഞങ്ങൾ ആരുടേയും കാര്യത്തിൽ ഇടപെടില്ല ,പകരം രണ്ടുപേരും നമ്മുടെ കാര്യങ്ങള്‍ മാത്രം നോക്കാറാണ്. അഭിനയിക്കുക, പിന്നെ അത്യാവശ്യമൊക്കെ സൊസൈറ്റിയുടെ ഭാഗമെന്ന നിലയിലുള്ള ഇന്‍ട്രാക്ഷന്‍സുമുണ്ട്. അത്രയൊക്കെയേയുള്ളൂ. ലിമിറ്റ് വിട്ടിട്ടുള്ള ഒരു കാര്യത്തിനും എന്നെയും കിട്ടില്ല ചാക്കോച്ചനെയും കിട്ടില്ല, ജഗദീഷ് പറഞ്ഞു.
എന്നാൽ ആളുകള്‍ക്ക് എന്നെയും ചാക്കോച്ചനെയും കാണുമ്പോള്‍ സത്യം ശിവം സുന്ദരം എന്ന സിനിമയാണ് ഓര്‍മ വരിക. പക്ഷെ ആദ്യമായി ഞങ്ങള്‍ ഒന്നിക്കുന്നത് നക്ഷത്രതാരാട്ട് എന്ന സിനിമയിലാണ്. ചാക്കോച്ചന്റെ രണ്ടാമത്തെ സിനിമയായിരുന്നു നക്ഷത്രതാരാട്ട് ജഗദീഷ് പറയുന്നു, അതേസമയം ജഗദീഷ് അഭിനയിച്ച് 2000ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘സത്യം ശിവം സുന്ദരം’. റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ എത്തിയ ആ സിനിമയില്‍ പങ്കജാക്ഷനായാണ് ജഗദീഷ്അ ഭിനയിച്ചത്, സുഹൃത്തായ ചന്ദ്രഹാസന്‍ എന്ന ചന്ദ്രുവായി അഭിനയിച്ചത് കുഞ്ചാക്കോ ബോബന്‍ ആയിരുന്നു.












