
മലയാളത്തിൽ ഒരുപാട് ആരാധകരുള്ള നടനായിരുന്നു കുഞ്ചാക്കോ ബോബൻ,നടന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗയ്ന്‍വില്ലയിലും താരത്തിന്റെ അഭിനയം സിനിമാപ്രേമികളെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ താരം സിനിമയ്ക്ക് വേണ്ടി എത്ര വേണമെങ്കിലും കഷ്ടപെടുമെന്നു തുറന്നു പറയുകയാണ് ഒരു ഓണലൈൻ ചാനലിന്റെ അഭിമുഖത്തിൽ. സിനിമയ്ക്കുവേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാനും തയ്യാറാവുന്ന നടനാണ് ഇപ്പോഴത്തെ താൻ , കഥാപാത്രത്തിനനുസരിച്ച് രൂപവും, ശൈലിയും മാറ്റുന്ന ഒരു അഭിനേതാവാണ് താനെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അതുപോലെ അഭിനയിക്കുന്നവരോട് സിങ്കാവാൻ തനിക്ക് വളരെ പെട്ടന്ന് കഴിയാറുണ്ട് നടൻ പറയുന്നു.

കഥാപാത്രത്തിനനുസരിച്ച് രൂപവും ശൈലിയും മാറ്റുന്ന ഒരു അഭിനേതാവാണ് ഞാൻ. എന്നെ ഇതുവരെ മിമിക്രിക്കാരാരും അനുകരിച്ചു കണ്ടിട്ടില്ല. അതിനുള്ള കാരണം എന്നിലെ വ്യക്തിയുടെ ഒരംശവും ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ വരാത്തതാവും. അതുപോലെ ഇടയ്ക്ക് കഷണ്ടി സ്റ്റൈലാക്കുവാൻ, അങ്ങനെയൊരു ഐഡന്റിറ്റി ഉണ്ടാക്കാൻ ഞാൻ നോക്കിയിരുന്നു. അപ്പോഴേക്കും വേറൊരു നടൻ അങ്ങനെ ചെയ്‌തുകളഞ്ഞു നടൻ ചിരിച്ചുകൊണ്ട് പറയുന്നു.
എന്റെ സീനിയേഴ്സിനൊപ്പവും ,സമകാലികർക്കൊപ്പവും, ജൂനിയേഴ്‌സിനൊപ്പവും എല്ലാം അഭിനയിക്കുമ്പോൾ അവരുമായി സിങ്കാവാൻ എനിക്കു കഴിയുന്നുണ്ട്. വഴിയിൽ വെച്ച് എന്നെ കണ്ട് ഒരാൾ ‘അതാ, ജയസൂര്യ’ എന്നു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് കുഞ്ചാക്കോ ബോബൻ പറയുന്നു. സിനിമയിൽ ഒരു സ്റ്റീരിയോടൈപ്പ് ഐഡൻ്റിറ്റി ഇല്ലാത്തതിന് കാരണം ഞാൻ വെള്ളം പോലെയാണ്,ചായയ്ക്കൊപ്പവും മദ്യത്തിനൊപ്പവും ഫ്രൂട്ട് ജ്യൂസിനൊപ്പവുമെല്ലാം എന്നെ ഉപയോഗിക്കാം. ഇന്ന് തികച്ചും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങൾ ഞാൻ ആസ്വദിക്കുന്നുണ്ട്, നടൻ പറയുന്നു












