താൻ എല്ലായ്‌പ്പോഴും ദേശീയ അവാർഡ് ആഗ്രഹിച്ചിരുന്നു! അതിന് ഒരു പ്രത്യേക കാരണമുണ്ട് സായി പല്ലവി പറയുന്നു

എനിക്ക് 21 വയസായപ്പോള്‍ മുത്തശ്ശി ഒരു സാരി സമ്മാനിച്ചിരുന്നു. എന്നിട്ട് കല്ല്യാണത്തിന് ധരിച്ചോളൂ എന്ന് പറഞ്ഞിരുന്നു, സായിപല്ലവി

ഗാര്‍ഗിയിലെ അഭിനയത്തിന് സായ് പല്ലവിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് അവസാനനിമിഷം വരെ ആരധകർ ചിന്തിച്ചിരുന്നു,എന്നാല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോന്‍ സ്വന്തമാക്കി. ധനുഷ് ചിത്രമായ തിരുച്ചിട്രമ്പലം എന്ന ചിത്രത്തിനാണ് നിത്യാമേനോനെ അവാർഡ് ലഭിച്ചത്, ഇപ്പോഴിതാ താൻ എല്ലായ്പ്പോഴും ദേശീയ അവാർഡ് ആ​ഗ്രഹിച്ചിരുന്നെന്നും അതിനൊരു പ്രത്യേക കരണമുണ്ടെന്നും തുറന്നു പറയുകയാണ് സായി പല്ലവി. തന്റെ ചിന്തയിൽ അഭിനയത്തിന്റെ ഉയർന്ന അംഗീകാരമാണ് ദേശീയ അവാർഡ്.

തന്റെ മുത്തശ്ശി സമ്മാനിച്ച സാരി ധരിക്കണമെന്നും അതിനായാണ് താന്‍ എല്ലായിപ്പോഴും ദേശീയ അവാര്‍ഡ് ആഗ്രഹിച്ചിരുന്നതെന്നുമാണ് നടി പറയുന്നത്, എനിക്കെപ്പോഴും ദേശീയ അവാര്‍ഡ് വേണമായിരുന്നു. കാരണം എനിക്ക് 21 വയസായപ്പോള്‍ മുത്തശ്ശി ഒരു സാരി സമ്മാനിച്ചിരുന്നു. എന്നിട്ട് കല്ല്യാണത്തിന് ധരിച്ചോളൂ എന്ന് പറഞ്ഞിരുന്നു. എന്നാൽ ആ സമയത്ത് അവര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.

ആ സമയം ഞാന്‍ എന്റെ ആദ്യ സിനിമ പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. 24 വയസിനോടടുക്കുമ്പോഴാണ് ഞാന്‍ പ്രേമത്തില്‍ അഭിനയിക്കുന്നത്.പിന്നീട് ഏതെങ്കിലും വലിയ അവാര്‍ഡ് കിട്ടുമെന്ന് കരുതി. ദേശീയ അവാര്‍ഡായിരുന്നു ആ സമയത്തെ വലിയ അവാര്‍ഡുകളിലൊന്ന്. അതിനാല്‍ എനിക്ക് ആ സാരി എപ്പോഴും ദേശീയ അവാർഡ് ലഭ്യമാകുമ്പോൾ ഉടക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്, അതിനാൽ താൻ എല്ലായ്പ്പോഴും ദേശീയ അവാർഡ് ആ​ഗ്രഹിച്ചിരുന്നു സായിപല്ലവി പറഞ്ഞു.