
ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ വിവാഹം. എന്നാല്‍ തങ്ങളുടെ വിവാഹം വളരെ സ്വകാര്യമായൊരു ചടങ്ങായി നടത്താനാണ് താരങ്ങള്‍ തീരുമാനിച്ചത്. ബച്ചന്‍ കുടുംബത്തിലേയും ഐശ്വര്യയുടെ കുടുംബത്തിലേയും അംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. ബോളിവുഡിലെ മുന്‍താരങ്ങളേയും അടുത്ത സുഹൃത്തുക്കളെ പോലും ബച്ചന്‍സും റായ് കുടുംബവും ക്ഷണിച്ചിരുന്നില്ല. അതേസമയം ക്ഷണിക്കപ്പെട്ടാത്തവര്‍ക്കായി ബച്ചന്‍ കുടുംബം കല്യാണക്കത്തും മധുര പലഹാരങ്ങളും അയച്ചു നല്‍കിയിരുന്നു.

എല്ലാവരും ബച്ചന്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കുകയും മധുരം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരാള്‍ മാത്രം ആ സമ്മാനം തിരിച്ചയച്ചു. നടൻ ശത്രുഘ്‌നന്‍ സിന്‍ഹയാണ്, വിളിക്കാതിരുന്നിട്ട് പിന്നെ മധുരം അയക്കുന്നത് എന്തിനാണ്? എന്നെ രണ്ടാം തരക്കാരന്‍ ആക്കാനോ അപമാനിക്കാനോ ഞാന്‍ അനുവദിക്കില്ല. മധുരം അയക്കും മുമ്പ് അമിതാഭോ കുടുംബത്തിലെ മറ്റാരെങ്കിലുമോ വിളിക്കുമെന്നാണ് കരുതിയത്. അത് ചെയ്യാതെ എന്തിനാണ് മധുരം അയക്കുന്നത് എന്നായിരുന്നു ശത്രുഘ്‌നന്‍ പറഞ്ഞത്.
എന്നാൽ അതിന് അന്ന് മറുപടി അഭിഷേക് നൽകിയിരുന്നു, എന്റെ കുടുംബത്തിനും അവളുടെ കുടുംബത്തിനും എല്ലാവരേയും ക്ഷണിക്കണം എന്ന് ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല. പക്ഷെ ഞങ്ങളുടെ മാതാപിതാക്കള്‍ എല്ലാവരുടേയും അനുഗ്രഹം തേടിയാണ് കത്ത് അയച്ചത്. എല്ലാവരും അതില്‍ ഓക്കെയായിരുന്നു. ഒരേയൊരാള്‍ ഒഴികെ. അദ്ദേഹമത് തിരിച്ചയച്ചു. അത് ശത്രുഘ്‌നന്‍ അങ്കിളാണ്. അദ്ദേഹം കാര്‍ഡ് തിരിച്ചയച്ചു. അത് ഞങ്ങള്‍ അംഗീകരിക്കുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലാ എന്നാണ് അഭിഷേക് പറഞ്ഞത്. അതേസമയം അമിതാഭ് ബച്ചനും, ശത്രുഘ്‌നനും ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടേയും സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.












