ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ ആശങ്ക; രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ

റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ ആശങ്ക. അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പല തരം വൈറസുകളും ,ബാക്റ്റീരിയയും അദ്ദേഹത്തിന്റെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ്  പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്., ചെറുപ്രായത്തിൽ തന്നെ ശ്വാസകോശ അണുബാധയെത്തുടർന്ന് പോപ്പിന്‍റെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം എടുത്തു മാറ്റിയിരുന്നു. അതിനാൽ തന്നെ ശിശിരകാലത്ത് അദ്ദേഹത്തിന് ബ്രോങ്കൈറ്റിസ് ബാധിക്കാറുമുണ്ട്.