
വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ അരങ്ങേറിയ മറ്റൊരു മിസ് കേരള ഉണ്ട് ഒരുപക്ഷെ അധികമാർക്കും ഈയൊരു നടിയുടെ ഈയൊരു നേട്ടം അറിയണം എന്നില്ല. കാരണം സുവർണ മാത്യു എന്ന ഈ നടി ഇപ്പോൾ സിനിമാരംഗത്ത് സജീവമല്ല. സുവർണ മാത്യു എന്നൊരു നടി മലയാള സിനിമയിൽ ഉണ്ടായിരുന്നോ എന്ന് പോലും പലരും ചിന്തിച്ചെന്ന് വരാം. ഒരുപക്ഷെ ആളെ അറിയാൻ കഴിയും പേരറിയില്ലായിരിക്കും. ഇനി അഥവാ അറിഞ്ഞാൽ തന്നെ പണ്ടത്തെ മിസ് കേരള ആയിരുന്നു എന്ന് കേട്ടാൽ എല്ലാരും ഒന്ന് അമ്പരന്നു പോകും ആ ജാഡയൊന്നും കാണിച്ച് ആരാധകർക്കിടയിലേക്ക് ഇടിച്ച് കയറാത്ത ഒരാൾ ആണ് ഈ സുവർണ മാത്യു എന്നത് തന്നെയാണ് ഈയൊരു അമ്പരപ്പ് നമ്മളിൽ ഉണ്ടാക്കാൻ കാരണം. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സുവർണ മാത്യു. വിദേശത്ത് ഭർത്താവിനും മക്കൾക്കും ഒപ്പം കഴിയുന്ന സുവർണ തന്റെ വിശേഷനാണ് ഒക്കെ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി മിക്കപ്പോഴും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിലെ മിസ് കേരള പട്ടം നേടിയ സുന്ദരി ആയിരുന്നു സുവർണ മാത്യു. പിന്നീട് വളരെ അപ്രതീക്ഷിതമായി സിനിമയിലേക്ക് സുവർണ മാത്യു എത്തിച്ചേർന്നു. കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച് വളര്‍ന്ന നടിയാണ് സുവര്‍ണ മാത്യു. ഒരു ബന്ധുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മിസ് കേരള മത്സരത്തിന് പങ്കെടുക്കാന്‍ പോയതാണ് കോട്ടയം പാല സ്വദേശിയായ മാത്യുവിന്റെയും എത്സമ്മയുടെയും മകൾ സുവർണയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സിനിമയിലേക്കുള്ള വഴി സുവര്‍ണയ്ക്ക് തുറന്ന് കിട്ടിയത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ സുവര്‍ണ അഭിനയിച്ചിരുന്നു. അങ്കിള്‍ ബണ്‍ ആയിരുന്നു സുവര്‍ണയുടെ രണ്ടാമത്തെ ചിത്രം.
ചട്ടക്കാരി എന്ന ക്ലാസിക് ചിത്രം രണ്ടായിരത്തി പന്ത്രണ്ടില്‍ റീമേക്ക ചെയ്തപ്പോള്‍ സിനിമയില്‍ മാര്‍ഗരറ്റ് എന്ന കഥാപാത്രമായി എത്തിയതും സുവര്‍ണ്ണ മാത്യു ആയിരുന്നു. നടി അഭിനയിച്ച അവസാനത്തെ മലയാള സിനിമ കൂടിയായിരുന്നു അത്. മിനി സ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു നടി. സുവര്‍ണ്ണ ഇപ്പോള്‍ ഭര്‍ത്താവ് വര്‍ഗീസ് ജേക്കബിനും മക്കള്‍ ജേക്കബിനും ജിയയ്ക്കും ഒപ്പം ഫിലാഡല്‍ഫിയയില്‍ ആണ് താമസം. എങ്കിലും സോഷ്യൽ മീഡിയയിൽ കൂടി മിക്കപ്പോഴും തന്റെ വിശേഷങ്ങളും വീഡിയോകളും ഒക്കെ സുവർണ മാത്യു പങ്കു വെച്ചെത്താറുണ്ട്. സിനിയമയിൽ അത്ര സജീവമല്ല എങ്കിൽ പോലും ഫാഷൻ ഒക്കെ നല്ലപോലെ അപ്‌ഡേറ്റ് ചെയ്യുന്ന വളരെ സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുന്ന മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരി ആയിരിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് സുവർണ












