സിനിമയിലും തന്റെ ജീവിതത്തിലും വഴികാട്ടിയായ അദ്ദേഹത്തോടൊപ്പം ഈ സിനിമയിൽ വർക്ക് ചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്; കുഞ്ചാക്കോ ബോബൻ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളാണ് ആ പ്രൊജക്ടിലുള്ളത്

മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടിലൊന്നാണ് മമ്മൂട്ടി- മോഹന്‍ലാല്‍- മഹേഷ് നാരായണന്‍ പ്രൊജക്ട്, ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിലും,കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളുടെ കൂടെ വര്‍ക്ക് ചെയ്യാനാവുക എന്നത് തന്നെയാണ് ഈ പ്രൊജക്ടിലേക്ക് തന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ ഘടക൦ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഫാസില്‍ എന്ന സംവിധായകന്‍ കൈപിടിച്ച് കൊണ്ടുവന്ന മോഹന്‍ലാല്‍, ഫഹദ് എന്നിവരോടൊപ്പം താനും ഈ സിനിമയില്‍ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലായാലും ജീവിതത്തിലായാലും തന്റെ വഴികാട്ടിയായി കാണുന്ന മമ്മൂട്ടിയും സിനിമയില്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മഹേഷ് നാരായണനൊപ്പവും ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നത് വളരെ നല്ലൊരു അവസരമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളാണ് ആ പ്രൊജക്ടിലുള്ളത്.അത് മാത്രമല്ല, ലാലേട്ടനായാലും ഫഹദായാലും പാച്ചിക്ക മലയാളത്തില്‍ പരിചയപ്പെടുത്തിയവരാണ് അവര്‍. അതുപോലെ സിനിമയിലും ജീവിതത്തിലും എന്റെ വഴികാട്ടിയായിട്ടുള്ള മമ്മൂക്ക, സിനിമയില്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മഹേഷ് നാരായണന്‍ ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ചെറിയ കാര്യമല്ലല്ലോ ചാക്കോച്ചൻ പറയുന്നു.