മൈക്കിൾ ജാക്സൺ മരിച്ചപ്പോൾ എല്ലാവരും എന്നെ എന്തിനാണ് വിളിക്കുന്നത് എന്ന് ആലോചിച്ചു, ഞാനും അദ്ദേഹവും തമ്മിലെന്താണ് ബന്ധം, സംഭവത്തെ കുറിച്ച് സലിം കുമാർ

മൈക്കിൾ ജാക്സന്റെ രൂപത്തിൽ മലയാളി അടുത്തു കണ്ട ഏക വ്യക്തി ഞാനാണ്,

പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാര്‍, അദ്ദേഹം ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു ചിരി ഓർമ പങ്കുവെക്കുകയാണ് , ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ ചിരിയോർമ്മ അദ്ദേഹം പങ്കുവെക്കുന്നത്. പോപ്പ് ഗായകൻ മൈക്കിൾ ജാക്സൺ മരണപ്പെട്ട സമയത്ത് മാധ്യമങ്ങൾ തന്റെ അഭിപ്രായത്തിനായി തിരക്കുകൂട്ടിയതിനെക്കുറിച്ചുള്ള കാര്യമാണ് അദ്ദേഹം പറയുന്നത്. മൈക്കിൾ ജാക്സൺ മരണപ്പെട്ട സമയത്ത് അദ്ദേഹത്തിനൊരു അനുശോചനം അറിയിക്കണമെന്ന് പറഞ്ഞ് മാധ്യമങ്ങൾ തന്നെ വിളിച്ചിരുന്നു, എന്നാൽ എന്തിനാണ് എല്ലാവരും തന്നെ വിളിക്കുന്നതെന്ന് തനിക്ക് മനസിലായില്ല, സലിം കുമാർ പറയുന്നു

അന്ന് ഞാൻ തൃശ്ശൂരിലെ ഒരു ലൊക്കേഷനിലാണ് . ചിലർ എന്നെ വിളിച്ച് വാർത്ത അറിയിക്കുന്നു. മൈക്കിൾ ജാക്സനെക്കുറിച്ചുള്ള അറിവുകൾ പ്രകടിപ്പിക്കുന്നു. ഇതെല്ലാം ഇവരെന്തിനാണ് എന്നോട് പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും,ഞാൻ  ചുമ്മാനിന്നു കൊടുത്തു. അല്പം കഴിഞ്ഞപ്പോൾ ഒരു ചാനലിൽ നിന്നൊരു റിപ്പോർട്ടർ വിളിക്കുന്നു അനുശോചനം ലൈവായി വേണമെന്ന്.

ഞാനും മൈക്കിൾ ജാക്സനും തമ്മിൽ എന്താണ് ബന്ധം, എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല. പിന്നെ ആണ് കാര്യം മനസിലാകുന്നത് മൈക്കിൾ ജാക്സന്റെ രൂപത്തിൽ മലയാളി അടുത്തു കണ്ട ഏക വ്യക്തി ഞാനാണ്, ചതിക്കാത്ത ചന്തുവിലെ ഡാൻസ് ‌മാസ്റ്ററുടെ കഥാപാത്രം.സിനിമയിൽ മൈക്കിൾ ജാക്‌സണുമായി സാമ്യമുള്ള കഥാപാത്രം ചെയ്തത് കൊണ്ടാണ് എല്ലാവരും തന്നെ വിളിച്ചതെന്ന് മനസിലായി, സത്യത്തിൽ എനിക്ക് ചിരിയല്ല വന്നത് അത്ഭുതം സലിം കുമാർ പറഞ്ഞു.