‘ആടുജീവിതം’ കൂടുതൽ സാമ്പത്തികം നേടിത്തന്ന ചിത്രമല്ല! കാരണം പറഞ്ഞു ബ്ലെസി

ആടുജീവിതം മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, ഈ സിനിമ പ്രതീക്ഷിച്ചത്ര സാമ്പത്തിക വിജയം നേടിയില്ലാ

ബെന്നി ഡാനിയേൽസിൻ്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, ഈ സിനിമ പ്രതീക്ഷിച്ചത്ര സാമ്പത്തിക വിജയം നേടിയില്ലെന്നാണ് ബ്ലെസി പറയുന്നത്, കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ ചിത്രത്തിന് . അത് കവർ ചെയ്യാൻ കഴിയുന്ന താരത്തിലില്ല കളക്ഷൻ, ബോക്സ് ഓഫീസിൽ നിന്ന് ലഭിച്ചത്. ഇപ്പോൾ കിട്ടിയ കളക്ഷൻ നോക്കുമ്പോൾ ആടുജീവിതം സാമ്പത്തിക ലാഭം തന്നെന്ന് പലർക്കും തോന്നും. പക്ഷെ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളു’ സംവിധായകൻ പറയുന്നു.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

ചിത്രം അന്താരാഷ്ട്ര സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതായും, വിവിധ ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരം ലഭിച്ചതായും ബ്ലെസി പറയുന്നു. അതേസമയം 16 വര്‍ഷം ബ്ലെസിയും, പൃഥ്വിരാജും ടീമും നടത്തിയ സങ്കീര്‍ണമായ ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമായിരുന്നു ആടുജീവിതം എന്ന സിനിമ. ബെന്യാമിൻ്റെ പ്രശസ്തമായ നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. 82 ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 150 കോടിയോളം കളക്ഷൻ സ്വന്തമാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്.