
നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് മണിയൻ പിള്ള രാജു. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എന്നിവരുടെ കൂടെ ചേര്‍ന്നാണ് ആദ്യചിത്രമായ ഹലോ മൈഡിയര്‍ റോങ് നമ്പര്‍ എന്ന ചിത്രം നടൻ നിർമ്മിച്ചത്, ഇപ്പോൾ താരം ഏയ് ഓട്ടോയും ,വെള്ളാനകളുടെ നാടുമെന്നും രണ്ട് ചിത്രങ്ങളും തനിക്ക് ലാഭം സമ്മാനിച്ചെന്നും , എന്നാൽ ഏയ് ഓട്ടോയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അനശ്വരം എന്ന ചിത്രം നിര്‍മിച്ചപ്പോൾ ആ ചിത്രം സാമ്പത്തികമായി നഷ്ടമുണ്ടാക്കിയെന്നും പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.

ലാലും ഞാനും പ്രിയനും ചേര്‍ന്നാണ് ഹലോ മൈഡിയര്‍ റോങ് നമ്പര്‍ നിര്‍മിച്ചത്. 20 ദിവസം കൊണ്ടാണ് ആ പടം ഷൂട്ട് ചെയ്ത് തീര്‍ത്തത്. വലിയ വിജയം ആ പടം സ്വന്തമാക്കി. എന്നാൽ പിന്നീട് ഞാന്‍ ഒറ്റയ്ക്ക് പ്രൊഡ്യൂസ് ചെയ്ത മോഹൻലാൽ പടങ്ങളാണ് വെള്ളാനകളുടെ നാടും ,ഏയ് ഓട്ടോയും. ആ രണ്ട് പടങ്ങളും ഹിറ്റായിരുന്നു. എന്നാൽ അതിനു ശേഷം മമ്മൂട്ടിയെ വെച്ച് അനശ്വരം എന്ന സിനിമ ചെയ്യ്തു . എന്നാൽ ആ ചിത്രം പ്രൊഡ്യൂസര്‍ എന്ന നിലയില്‍ എന്റെ ആദ്യത്തെ നഷ്ടമായിരുന്നു.
അതിന് ശേഷം നിര്‍മാണത്തില്‍ നിന്ന് കുറച്ച് വലിയൊരു ഗ്യാപ്പെടുത്തു. അതിന് ശേഷമാണ് കണ്ണെഴുതി പൊട്ടും തൊട്ട്, ചോട്ടാ മുംബൈ ഒക്കെ പ്രൊഡ്യൂസ് ചെയ്തത്. രണ്ടരക്കോടിക്കാണ് ചോട്ടാ മുംബൈ എടുത്തത്. അത് വളരെ വലിയൊരു വിജയമായി മാറി മണിയൻ പിളള രാജു പറയുന്നു.












