ബാല തന്നെ മാനസികമായും, ശാരീരികവുമായും ഉപദ്രവിച്ചു! നടൻ ബാലക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത്

ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി

വ്യാജരേഖ നിര്‍മ്മിച്ചെന്ന് കാണിച്ച് ആദ്യ ഭാര്യ അമൃത സുരേഷ് കഴിഞ്ഞ ദിവസം പരാതി നല്‍കിയതിന് പിന്നാലെ, ഇപ്പോൾ രണ്ടാം ഭാര്യ ഡോക്ടര്‍ എലിസബത്ത് ഉദയന്‍, നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര  ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്. ബാല തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ് എലിസബത്തിന്റെ ആരോപണം. മുൻപ് ബാലയും മൂന്നാം ഭാര്യ കോകിലയും നല്‍കിയ ഒരു തമിഴ് അഭിമുഖത്തിന്റെ താഴെ, എലിസബത്ത് ആശുപത്രിയിലെത്തിയ നടനെ വശീകരിക്കുകയായിരുന്നു എന്ന് കമന്റുകള്‍ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ കമെന്റിന്റെ അടിസ്ഥാനത്തിലാണ് എലിസബത്ത് രംഗത്ത് എത്തിയിരിക്കുന്നതും.

തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് എലിസബത്ത് പങ്കുവച്ചിട്ടുണ്ട്. ബാലയുടെ ഗുണ്ടകളെയും മുമ്പ് നടത്തിയ ഭീഷണികളും ഓര്‍ക്കുമ്പോള്‍ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണ്,എന്നും  എലിസബത് പറയുന്നുണ്ട്. കൂടാതെ എലിസബത്ത് പറയുന്നു…ഞങ്ങള്‍ ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പം അയാൾ ഉണ്ടായിരുന്ന സമയത്ത് തന്നെ അയാള്‍ മറ്റ് സ്ത്രീകള്‍ക്ക് അയച്ച മെസേജുകളും ,ശബ്ദസന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹമാല അണിയിച്ചു. വിവാഹം പോലീസിന്റെ മുമ്പില്‍വെച്ചാണ് നടത്തിയത്.

കൂടാതെ  ജാതകത്തിലെ ഒരു പ്രശ്നം കാരണം 41 വയസിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ, എന്ന്  അയാളും, അയാളുടെ അമ്മയും പറഞ്ഞു, അതുപോലെ അയാൾ ,  പഴയകാലം വെളിപ്പെടുത്തുമെന്നും ,ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. വിഷാദരോഗത്തിന് ഗുളികകൾ  കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു, എലിസബത്ത് പറഞ്ഞു.