
പ്രേക്ഷകർ ഒരിക്കലും മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച നടി ശ്രീവിദ്യ. ഇപ്പോൾ നടിയെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പ്രൊമോഷന്റെ ഭാഗമായി ഫിലിംഫെയറിനോട് സംസാരിക്കുകയായിരുന്നു താരം. അനിയത്തിപ്രാവാണ് അവരോടൊപ്പമുള്ള എന്റെ ആദ്യ സിനിമ. പക്ഷെ 1981 ൽ പുറത്തിറങ്ങിയ ധന്യ എന്ന സിനിമയുണ്ട്. ശ്രീവിദ്യാമ്മയായിരുന്നു അതിൽ പ്രധാന കഥാപാത്രം ചെയ്തത്.സിനിമ സംവിധാനം ചെയ്തത് ഫാസിലും ,നിർമ്മിച്ചത് എന്റെ പിതാവുമാണ് നടൻ പറയുന്നു.

സിനിമയിൽ ശ്രീവിദ്യാമ്മയുടെ മടിയിൽ ഇരിക്കുന്ന അഞ്ച് വയസുകാരനെ കാണാം. അതിലെ ഒരു ഗാന രംഗത്തിലായിരുന്നു അങ്ങനൊരു സീൻ. വർഷങ്ങൾക്ക് ശേഷം ഞാൻ നായകനായി വന്നപ്പോൾ ശ്രീവിദ്യാമ്മ എന്റെ അമ്മയായി അഭിനയിച്ചു. രണ്ടാമത്തെ സിനിമ നക്ഷത്രത്താരാട്ടിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ഇങ്ങനെ ഒരു നിലാപക്ഷിയാണ് ഞങ്ങൾ അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമയെന്ന് കരുതുന്നു,
ബ്യൂട്ടിഫുളും ,ഗ്രേസ്ഫുളുമായ ഒരു നടിയായിരുന്നു അവർ. കൂടാതെ വളരെ നല്ല ഗായികയും ,വ്യക്തിയുമായിരുന്നു ശ്രീവിദ്യാമ്മ . പ്രശ്നങ്ങൾ നേരിട്ടപ്പൊഴൊന്നും ഒരിക്കലും അത് മുഖത്തോ പെരുമാറ്റത്തിലോ കാണിച്ചിട്ടില്ല. ഇന്നും സിനിമകളിൽ എനിക്ക് മരിച്ച പോയ അമ്മയുണ്ടെങ്കിൽ ശ്രീവിദ്യാമ്മയുടെ ഫോട്ടായാണ് സംവിധായകർ ആദ്യം നിർദ്ദേശിക്കുക, കുഞ്ചാക്കോ ബോബൻ പറഞ്ഞു.












