ഇ എം എസ് മരിച്ചപ്പോൾ ഞാൻ നിലവിളിച്ചു കരഞ്ഞു! കാരണം പറഞ്ഞു നടി നിഖില വിമൽ

എനിക്ക് ഇമോഷണല്‍ സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ടാണ്

ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ നിലവിളിച്ച് കരഞ്ഞിരുന്നു, കാരണം പറഞ്ഞു നടി നിഖില വിമൽ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. ഇഎംഎസ് മരിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് നിഖില സംസാരിച്ചത്. തനിക്ക് ചെറുപ്പത്തില്‍ വിക്ക് ഉണ്ടായിരുന്നതു കൊണ്ട്, എല്ലാവരും തന്നെ ഇഎംഎസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വിളിച്ചിരുന്നത്, വീട്ടിൽ ഉള്ളവരുടെ ഈ വിളികേട്ട് എന്റെ വിചാരം ഇഎംഎസ് എന്റെ ശരിക്കുമുള്ള അച്ചച്ചന്‍ ആണെന്നാണ്, നിഖില പറഞ്ഞു.

ഇംഎംഎസ് മരിച്ചപ്പോള്‍ എനിക്ക് അറിയാവുന്ന പേരാണല്ലോ എന്ന് കരുതി വീട്ടുകാര്‍ എന്നോട് മോളേ ഇഎംഎസ് മരിച്ചു പോയി എന്ന് പറഞ്ഞു. അയ്യോ ഇഎംഎസ് അച്ഛച്ചന്‍ മരിച്ചു പോയെ എന്ന് നിലവിളിച്ച കരയുകയായിരുന്നു ഞാന്‍, നിഖില പറഞ്ഞു.  അതുപോലെ നടി പറയുന്നു തനിക്ക് ഇമോഷണൽ സിനിമകൾ കാണാൻ ബുദ്ധിമുട്ട് ആയിരുന്നു  എന്ന്.

എനിക്ക് ഇമോഷണല്‍ സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ടാണ്.ഇപ്പോൾ  ആനക്കുട്ടിയെ സമ്മാനമായി കിട്ടുകയും, ഒടുവില്‍ കാട്ടില്‍ വിടുകയും ചെയ്യുന്ന  സമ്മാനം സിനിമ  കണ്ട് ചെറുപ്പത്തില്‍ ഭയങ്കരമായി ഞാൻ  കരഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിലാണെങ്കില്‍  പോലും മാത്യുവിനേയോ, നസ്ലനെയോ ആരെങ്കിലും അടിക്കുന്നത് കണ്ടാൽ  എനിക്ക് കണ്ടിരിക്കാന്‍ സാധിക്കില്ല. അതുപോലെ എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ താൻ അമ്മയോട് പറയാറില്ലെന്നും നിഖില പറയുന്നുണ്ട്. അമ്മ ഒഴികെ ബാക്കി എല്ലാവരോടും പറയും. എന്നാൽ അമ്മയോട് പറഞ്ഞാൽ, അത് അമ്മയെ പെട്ടെന്ന് ബാധിക്കും, നിഖില വിമൽ പറഞ്ഞു.