
തമിഴിലെ മുന്‍നിര താരങ്ങളുടെ കൂടെയെല്ലാം സിനിമകൾ ചെയ്ത നടിയാണ് രാധിക ശരത്കുമാർ, ഇപ്പോൾ താരം നടൻ ധനുഷിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. താന്‍ ഇന്നും അത്ഭുതത്തോടെ നോക്കി കാണുന്ന നടന്‍മാരില്‍ ഒരാളാണ് ധനുഷ്. ആരുമായും സാമ്യപ്പെടുത്താനാവാതെ സിനിമയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന നടനാണ് അദ്ദേഹം. ഞാൻ ‘വടചെന്നൈ’ എന്ന ധനുഷിന്റെ സിനിമ കണ്ട് മരവിച്ച് ഇരുന്നുപോയിട്ടുണ്ട്, രാധിക പറയുന്നു.

ധനുഷിനെ ആരുമായും സാമ്യപ്പെടുത്താനാവില്ല, അവൻ സിനിമയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന നടനാണ്, രാധിക പറഞ്ഞു അതുപോലെ നടി വിജയ് കുറിച്ചും പറയുന്നു. എനിക്ക് വിജയ്‌യുടെ കൂടെയും സിനിമകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. വിജയ് കൊച്ചുപയ്യനായിരിക്കുമ്പോള്‍ തന്നെ ഇത് എങ്കള്‍ നീതി എന്ന സിനിമയില്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പിന്നീട് തെരി എന്ന സിനിമയില്‍ അവനെ വീണ്ടും കണ്ടപ്പോള്‍ അത്ഭുതം തോന്നി. ലൊക്കേഷനില്‍ മൗനമായി ഒരിടത്ത് ഇരിക്കും. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞാലുടന്‍ അവന്‍ ക്യാമറയ്ക്ക് മുന്നിലെത്തി മാജിക് കാണിച്ച് നമ്മളെ അമ്പരപ്പിക്കും, അതാണ് വിജയ് രാധിക പറഞ്ഞു.
അതേസമയം സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രാധിക. 1978ല്‍ ഭാരതിരാജയുടെ കിഴക്കേ പോഗം റെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്നെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ശേഷം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമാകാന്‍ രാധികക്ക് സാധിച്ചിരുന്നു.












