
സിനിമ സമരം നടത്തുമെന്ന നിലപാടിലുറപ്പിച്ചുകൊണ്ടു ഫിലിം ചേംബർ. ഈ തീരുമാനം ഇന്ന് ചേർന്ന യോഗത്തിലാണ്. മറ്റ് സംഘടനകള്‍ സഹകരിച്ചില്ലെങ്കിലും സമരം നടത്തുമെന്നും, സൂചനാ പണിമുടക്ക് നടത്തുമെന്നും, തിയതി പിന്നീട് അറിയിക്കും എന്നാണ് ഫിലിം ചേംബര്‍ തീരുമാനിച്ചിരിക്കുന്നത്. സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മാത്രമല്ല നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ നോട്ടീസും നൽകുമെന്നും ഫിലിം ചേംബർ അറിയിച്ചു. ആന്റണിയുടെ പ്രസ്താവന ശരിയായില്ല. ആന്റണിക്കെതിരെ നടപടി എടുക്കണമെന്നും ,ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഫിലിം ചേംബറിന്റെ യോഗത്തില്‍ ഉന്നയിച്ചു.

അതേസമയം താര സംഘടനയായ അമ്മ ഇന്ന് ചേര്‍ന്ന യോഗത്തില്‍, ഫിലിം ചേംബറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ നടത്താനിരിക്കുന്ന സിനിമാ സമരം എന്ന തീരുമാനം അംഗീകരിക്കാനാവില്ല എന്നും അമ്മ യോഗത്തില്‍ തീരുമാനമെടുത്തു. അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതിലും നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി
ഇന്ന് രാവിലെ ചേർന്ന യോഗത്തിലാണ് താര സംഘടനായ അമ്മ ഇങ്ങനൊരു തീരമാനം അറിയിച്ചത്. ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകളാണ് ഇന്നു യോഗം ചേർന്നത്. ചെലവ് കുത്തനെ ഉയർന്നതോടെ സിനിമകൾ നിർമിക്കാനാകുന്നില്ലെന്നു പറഞ്ഞു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കുക, നിർമാണച്ചെലവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ നടപ്പായില്ലെങ്കിൽ സിനിമാമേഖല ജൂണിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും അസോസിയേഷൻ വെളിപ്പെടുത്തി.












