വിവരക്കേട് ഇല്ലാത്തവരോട് സംസാരിക്കാൻ താല്പര്യമില്ല! പട്ടികൾ കുരയ്ക്കും, അതിനെ കല്ലെടുത്തെറിയാൻ നിന്നാൽ എന്നും കല്ലെറിയണം,നിള നമ്പ്യാർ വെബ്‌സീരിസിനെ കുറിച്ച് അലൻസിയർ

എന്റെ തൊഴിൽ മേഖലയിൽ എന്ത് വേഷം കെട്ടാനും ഞാൻ തയാറാണ്. ആരാണ് എന്റെ മുന്നിലുള്ളതെന്നും ആരാണ് എന്റെ പിന്നിലെന്നതും എനിക്ക് നോക്കേണ്ട കാര്യമില്ല

നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽറ്റ് വെബ് സീരിസിൽ അഭിനയിക്കുന്ന അലൻസിയറിനെതിെര വ്യാപകമായ വിമർശനം , ഈ വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. അഭിനയം തന്റെ തൊഴിലാണെന്നും ആ തൊഴിൽ മേഖലയിൽ എന്തുവേഷം കെട്ടാനും താൻ തയ്യാറാണ്. മറ്റുള്ളവന്റെ ചരിത്രവും ,ചാരിത്ര്യവും പരിശോധിച്ചല്ല താൻ സിനിമ തിരഞ്ഞെടുക്കുന്നത്, ഇനിയും ഇത്തരം വേഷങ്ങൾ ചെയ്യും എന്നും അലൻസിയർ പറഞ്ഞു, കൂടാതെ ഞാൻ എന്റെ വീട്ടിൽ സദാചാര ബോധത്തോടെ ജീവിക്കുന്നവനാണെന്നും നടൻ പറഞ്ഞു.

എന്റെ തൊഴിൽ മേഖലയിൽ എന്ത് വേഷം കെട്ടാനും ഞാൻ തയാറാണ്. ആരാണ് എന്റെ മുന്നിലുള്ളതെന്നും ആരാണ് എന്റെ പിന്നിലെന്നതും എനിക്ക് നോക്കേണ്ട കാര്യമില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായല്ലോ, നിങ്ങളെ ഓർത്തു ഞാൻ ലജ്ജിക്കുന്നു, എന്തിനാണ് നിങ്ങൾ പത്മരാജന്റെയും ഭരതന്റെയും അടൂർ സാറിന്റെയും സിനിമകൾ ആഘോഷിക്കുന്നത്. ആ വിവരമുണ്ടോ.

വിവരക്കേട് ഇല്ലാത്തവരോട് എനിക്ക് സംസാരിക്കാൻ താൽപര്യമില്ല. പട്ടികൾ കുരയ്ക്കും, അതിനെ എടുത്ത് കല്ലെറിയാൻ നിന്നു കഴിഞ്ഞാൽ എന്നും കല്ലെറിഞ്ഞുകൊണ്ടിരിക്കും അലൻസിയർ പറഞ്ഞു, അതേസമയം ഇൻഫ്ലുവന്‍സറും മോഡലുമായ നിള നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ്സീരിസിലാണ് നടൻ അഭിനയിക്കുന്നത്. ‘ലോല കോട്ടേജ്’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിർമാണവും നിര്‍വഹിക്കുന്നത് നിള നമ്പ്യാരാണ്, അതിലെ അലൻസിയർ അഭിനയിക്കുന്നതിനെതിരെയാണ് വിമർശനം എത്തിയത്.