
മലയളത്തിലും, തമിഴിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ലിജോ മോൾ ജോസ്, ഇപ്പോൾ താരം, ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് ‘ജയ് ഭീം’ എന്ന സിനിമയിൽ എത്തപെട്ടതിന് കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടുകയും ചെയ്യ്തിരുന്നു ലിജോമോൾ. തനറെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് ജ്ഞാനവേല്‍ സാര്‍ ഒഡിഷന് വിളിക്കുമ്പോള്‍ കരുതിയിരുന്നതേയില്ല നടി പറയുന്നു.

ജയ് ഭീം എന്ന സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ജ്ഞാനവേല്‍ സര്‍ പറഞ്ഞിരുന്നു. ‘ഇതൊരു യഥാര്‍ഥ ജീവിത കഥയാണ്. സെങ്കണി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന്, പാര്‍വതി അമ്മാള്‍ എന്ന ആ സ്ത്രീ ഭര്‍ത്താവിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ചന്ദു വഴി നടത്തിയ നിയമ പോരാട്ടങ്ങളാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്.
പാര്‍വതി അമ്മാളെ നേരില്‍ കാണണമെന്നും ആ കനല്‍വഴികള്‍ ചോദിച്ച് അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പ് അതു നടന്നില്ല. അവരെ നേരില്‍ കണ്ട് സംസാരിക്കണമെന്നതാണ് ഇപ്പോഴത്തെ മോഹം.ഇതിലെ ഒരു രംഗം തന്നെയാണ് അഭിനയിക്കാന്‍ തന്നത്. തമിഴ് എനിക്കത്ര പിടിയില്ല. ഡയലോഗിൽ ശ്രദ്ധിക്കുമ്പോള്‍ പെര്‍ഫോമന്‍സ് പിന്നോട്ടു പോകുന്നു. പലതവണ ശ്രമിച്ചിട്ടും ശരിയായില്ല. അപ്പോള്‍ സംവിധായകന്‍ പറഞ്ഞു. ‘സീന്‍ മനസിലായില്ലേ. ഇനി മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് പെര്‍ഫോം ചെയ്‌തോളൂ’ എന്ന് , അത് വിജയിച്ചു. മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് തമിഴ് സിനിമയുടെ ഓഡീഷന്‍ പാസായ ഒരേയൊരാള്‍ ഒരുപക്ഷേ ഞാനാകും ലിജോ മോൾ പറയുന്നു.












