വർഷങ്ങൾ നീണ്ടു നിന്ന പ്രണയം ഇതോട് അവസാനിച്ചു! നടി തമന്നയും,വിജയ് വർമ്മയും വേർപിരിഞ്ഞു

വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് ആരാധകര്‍ക്ക് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്

നടി തമന്നയും, നടന്‍ വിജയ് വര്‍മയും വേര്‍പിരിഞ്ഞു. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങളാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അത് കൂടാതെ വിജയ്‌യ്ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. ഇരുവരും വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ് ഇതോടെ അവസാനിപ്പിച്ചത്.ലസ്റ്റ് സ്റ്റോറീസ് 2 വിന്‍റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത് , ഈ കാര്യം തമന്ന തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, അതും കൂടാതെ ഇരുവരും പൊതുവിടങ്ങളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടല്‍ മുതല്‍ സംയുക്ത പ്രൊജക്ടുകള്‍ വരെ ചെയ്തിരുന്നു.

ഇപ്പോൾ വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് ആരാധകര്‍ക്ക് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്, ഈ വര്‍ഷം വിവാഹിതരാകുമെന്നും താരങ്ങള്‍ക്കായി മുംബൈയില്‍ ആഡംബര വസതി ഒരുങ്ങുന്നുവെന്നും, മുൻപ് വാർത്തകൾ എത്തിയിരുന്നു. പ്രണയബന്ധം അവസാനിപ്പിച്ചുവെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.അതും കൂടാതെ ഇരുവരും സ്വന്തം ജോലികളില്‍ വ്യാപൃതരാണെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

തമന്നയുമായുള്ള ബന്ധം താന്‍ മറച്ച് വയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സ്വകാര്യതയ്ക്ക് താന്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മുൻപൊരിക്കൽ വിജയ് വർമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ നടൻ എന്നാല്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും പറഞ്ഞിരുന്നു.