
സിനിമകളിലെ വയലന്‍സ് ആളുകളെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ തന്റെ സിനിമകളില്‍ വയലന്‍സിനെ ഇനി പ്രൊമോട്ട് ചെയ്യില്ലെന്ന് മാര്‍ക്കോ സിനിമയുടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറയുന്നു , ഒരു ചാനൽ അഭിമുഖത്തിലാണ് നിർമാതാവിന്റെ ഈ വെളിപ്പെടുത്തൽ. സംവിധായകനും എഴുത്തുകാരനും സിനിമക്ക് എന്താണോ വേണ്ടത് അതാണ് കാണിക്കാറുള്ളത്, എന്നാല്‍ അവരാരും വയലന്‍സിനെ പ്രൊമോട്ട് ചെയ്യാനോ സമൂഹത്തില്‍ വയലന്‍സ് ഉണ്ടാക്കാനോ അല്ല സിനിമകൾ ഉണ്ടാക്കുന്നത്. സംവിധായകനും ,എഴുത്തുകാരനും എപ്പോഴും ചെയ്യുന്നത് ആ സിനിമയുടെ കഥക്ക് ആവശ്യമുള്ളത് കാണിക്കുക എന്നതാണ്.

എന്നാല്‍ ഇപ്പോഴുണ്ടാകുന്ന കാര്യങ്ങള്‍ കാണുമ്പോള്‍, പേടിപെടുത്തുന്നുണ്ട്. ഇത്രയും വയലന്‍സുള്ള സിനിമയാണ് നമ്മള്‍ മാര്‍ക്കറ്റിലേക്ക് ഇറക്കുന്നത് എന്ന് കാണിച്ചുകൊണ്ടുള്ള പ്രൊമോഷനും നമ്മള്‍ നടത്തിയിരുന്നു . പതിനെട്ട് വയസിന് താഴെയുള്ളവര്‍ ഈ സിനിമ കാണരുതെന്ന് ഞങ്ങൾ പോസ്റ്ററിലൂടെയും മറ്റ് പ്രൊമോഷനിലൂടെയും പരമാവധി എല്ലാവരിലും എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയെ സിനിമയായിട്ട് കാണാനും, ജീവിതത്തില്‍ എന്താണ് ഇമ്പോര്‍ട്ടന്റ് എന്ന് മനസിലാക്കാനും നമ്മള്‍ ബാധ്യസ്ഥരാണ്,
മാറേണ്ടത് നമ്മൾ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാര്‍ക്കോ എന്ന സിനിമയല്ല ആദ്യമായി വയലന്‍സ് കാണിക്കുന്ന ചിത്രം. ഒരു ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയില്‍ വയലന്‍സ് സ്വാധീനിക്കുന്നുണ്ടെങ്കില്‍ എന്റെ സിനിമകള്‍ ഞാന്‍ ഇനി വയലന്‍സിനെ പ്രൊമോട്ട് ചെയ്യില്ല, നിർമാതാവ് ഷെരീഫ് മുഹമ്മദ് പറയുന്നു.












