
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അശോകൻ, ഇപ്പോൾ നടൻ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയേയും ,മോഹൻലാലിനേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മലയാളത്തിലെ മഹാനടന്മാരായ ഇവർക്കൊപ്പം അഭിനയിച്ചപ്പോൾ ഒരിക്കൽ പോലും തനിക്ക് അതൃപ്തി തോന്നിയിട്ടില്ല. കാരണം ആർക്കൊപ്പം അഭിനയിച്ചാലും അവർക്കൊപ്പം നമ്മൾ കംഫർട്ടബിളാവുക എന്നതാണല്ലോ പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ മോഹൻലാലിനൊപ്പവും, മമ്മൂട്ടിക്കൊപ്പവും അഭിനയിക്കുമ്പോൾ ഞാൻ ഓക്കെയാണ്. ഒപ്പം അഭിനയിക്കുന്ന നടന്മാർക്ക് സ്പേസ് തരുന്ന അഭിനേതാക്കളാണ് അവർ ഇരുവരും, അശോകൻ പറയുന്നു.

അതുകൊണ്ടു നമുക്ക് അവരോടൊപ്പം അഭിനയിക്കുമ്പോൾ അതൃപ്തി തോന്നുകയില്ല. അവർ രണ്ടുപേരും മലയാള സിനിമയിലെ നെടുംതൂണുകളാണ്. അവർ തമ്മിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇങ്ങനെയുള്ള ആൾക്കാരുടെ ഒപ്പം വന്നതും, അഭിനയിച്ചതും ഒരു കാരണമാണ്. പത്മരാജനെപ്പോലുള്ളവരുടെ കൂടെ വന്നതുകൊണ്ട് എനിക്ക് അങ്ങനൊരു സ്വാതന്ത്ര്യവും മറ്റും ദൈവാനുഗ്രഹത്താൽ ഒരു വാല്യുവുമൊക്കെ ഉണ്ടായിട്ടുണ്ട് അശോകൻ പറഞ്ഞു.
അതേസമയം ,നൻപകൽനേരത്ത് മയക്കമാണ് മമ്മൂട്ടിക്കൊപ്പം അശോകൻ അവസാനമായി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് മോഹൻലാലിനൊപ്പം നടൻ അവസാനമായി അഭിനയിച്ച സിനിമ. തൂവാനതുമ്പികൾ അടക്കമുള്ള മോഹൻലാൽ സിനിമകളിൽ പ്രധാന വേഷത്തിൽ അശോകനുമുണ്ടായിരുന്നു. അത്‌പോലെ മമ്മൂട്ടിക്കൊപ്പമുള്ള അശോകന്റെ ഏക്കാലത്തേയും ഹിറ്റ് സിനിമ അമരമാണ്.












