കേരളത്തിൽ പുരോഗമനം പറയുന്ന പാർട്ടികൾ പോലും ജാതി നോക്കിയാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്! അത് പഞ്ചായത്ത് ഇലക്ഷൻ ആണെങ്കിൽ പോലും; ഇർഷാദ് അലി

പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമയിലൂടെ സിനിമ രംഗത്തേക്ക് എത്തിയ നടനാണ് ഇർഷാദ് അലി. ഇപ്പോൾ നടൻ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അരിക്’നെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ഇപ്പോള്‍ കേരളത്തില്‍ പുരോഗമനം പറയുന്ന പാര്‍ട്ടികള്‍ പോലും ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും . ഭൂരിപക്ഷം വരുന്നത് ഏത് സമുദായക്കാരാണോ അതില്‍ നിന്ന് ഒരാളെയായിരിക്കും എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളാക്കുകയെന്നും, തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഒരു തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പോലും ജാതി ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ നോക്കിയാണ്, നടൻ പറഞ്ഞു.

ഉദാഹരണമായി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പാണെങ്കില്‍ ,ഇവിടെ ഏത് സമുദായക്കാരാണ് ഭൂരിപക്ഷമുള്ളത്, നമുക്ക് അതില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ വെക്കാം, എന്നായിരിക്കും എല്ലാ പാര്‍ട്ടികളും ചിന്തിക്കുക. എന്തിന് പുരോഗമനം പറയുന്ന പാര്‍ട്ടികള്‍ പോലും ഇത് തന്നെയാണ് ചെയ്യുന്നത്. നമ്മൾക്കിടയില്‍ ജാതിയിടെ പലതരത്തിലുള്ള ലെയറുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു,

തമിഴ് നാട്ടിലെ  ചില ചായക്കടകളില്‍ പോയിക്കഴിഞ്ഞാല്‍ ഇന്നയാള്‍ക്കാര്‍ക്ക് കുടിക്കാനുള്ള കപ്പ്, ഇത് ഇന്നയാള്‍ക്ക് എന്ന രീതിയുണ്ട്. ചില ജാതിയില്‍പ്പെട്ടവര്‍ക്ക് ഈ കടകളില്‍ നിന്ന് ചായ കുടിക്കാനും പോലും പറ്റില്ല. ഇത്തരം കാര്യങ്ങള്‍ തമിഴ് സിനിമകളിലും പറയുന്നുണ്ട്. എന്നാൽ ഈ പ്രശ്നം കേരളത്തിൽ ഇല്ല.പക്ഷെ നമുക്കിടയില്‍ ജാതിപരമായ വിവേചനത്തിന്റെ പല ലെയറുകളുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു.അതേസമയം  അരിക് എന്ന ചിത്രത്തിന്റെ തിരക്കഥ താന്‍ ഇതുവരെ വായിച്ചതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥ തന്നെയാണ് എന്നാണ് നടൻ പറയുന്നത്.