
തിരുവനന്തപുരം നഗരവും,അവിടുത്ത് നഗരവാസികളും ആറ്റുകാല്‍ അമ്മക്ക് പൊങ്കാല ഇടാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ. ഉത്സവം തുടങ്ങിയതോടെ രാവിലെയും, വൈകീട്ടും ക്ഷേത്രത്തില്‍ ഭക്തരുടെ വമ്പൻ തിരക്കാണ് കാണുന്നത്. ക്ഷേത്രത്തിന് മുന്നില്‍ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴല്‍, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ നാഥനായി കൊട്ടിക്കയറി നടൻ ജയറാം, താൻ ഭക്തനായി നിരവധി തവണ എത്തിയ ഈ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമെന്ന് നടൻ ജയറാം പറഞ്ഞു.

ഏറ്റവും വലിയ മഹാഭാഗ്യമാണ് എന്നെ തേടി വന്നത്. ഇത്തരമൊരു ഫെസ്റ്റിവല്‍ ഇവിടെ നടന്നു എന്നുപോലും അറിയാത്ത രീതിയില്‍ തിരുവനന്തപുരത്തെ അത്ര മനോഹരമാക്കി മാറ്റിയെടുക്കുന്ന ഒരു ഉത്സവത്തിന്‍റെ ഭാഗമായി നില്‍ക്കാൻ പറ്റുക, ഇത് എന്‍റെ ജീവിതത്തിലെ മഹാ മഹാ മഹാ ഭാഗ്യങ്ങളിലൊന്നാണ് ജയറാം പറയുന്നു, താൻ സാധാരണയായി ഈ ക്ഷേത്രത്തിൽ ഒരു ഭക്തനായാണ് എത്തിയിട്ടുള്ളത്, എന്നാൽ ഇപ്പോൾ ലഭിച്ച ഭാഗ്യം ദേവിയുടെ അനുഗ്രഹം തന്നെയാണ് നടൻ പറഞ്ഞു.
എല്ലാ ദിവസവും ഉത്സവത്തിൻറെ ഭാഗമായി ക്ഷേത്രത്തിൽ നിരവധി കലാപരിപാടികളുണ്ട്. ഉത്സവത്തിന്‍റെ 9-ാം ദിവസമായ മാർച്ച് 13നാണ് പൊങ്കാല സമർപ്പണം, ഈ പുണ്യ വേളയിൽ പങ്കെടുക്കാൻ ലക്ഷോപ ലക്ഷം ജനങ്ങളാണ് ഇവിടെത്തുക.












