
കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് പ്രശാന്ത് അലക്‌സാണ്ടർ. ഇപ്പോൾ താരം ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.
മീശമാധവന്‍ പോലൊരു ഹിറ്റ് ചിത്രത്തിന് ശേഷം വന്ന ഈ സിനിമക്ക് സാമ്പത്തിക പ്രശ്നം വരേണ്ടകാര്യമില്ല. ഇതൊരു പാരലല്‍ സിനിമയായിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ ലാലു ഏട്ടന് ചെയ്യേണ്ട ഒരു ആവശ്യവുമില്ലായിരുന്നു.

ലാലു ഏട്ടന് സോഷ്യലി കമ്മിറ്റഡായൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ നിന്നാകാം സലീമേട്ടനെവച്ച് അങ്ങനെയൊരു സിനിമ ചെയ്തത്. സിനിമ നല്ലതാണെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. എന്നാല്‍ സിനിമ കാണാന്‍ ആളുകള്‍ വന്നിരുന്നില്ല,മീശമാധവന്‍ പോലെയൊരു ഹിറ്റ് ചിത്രത്തിന് ശേഷം, പാരലല്‍ സിനിമയായ കൊമേഴ്ഷ്യല്‍ അല്ലാത്ത അച്ഛനുറങ്ങാത്ത വീട് പോലൊരു ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നില്ല നടൻ പറഞ്ഞു.
അതേസമയം 50-തിലധികം മലയാള സിനിമകളില്‍ നിരവധി ചെറിയ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലുമായി പ്രശാന്ത് അഭിനയിച്ചു. ഓര്‍ഡിനറി, ബെസ്റ്റ് ആക്ടര്‍, ഒരു മുറൈ വന്തു പാര്‍ത്തായ, ഇര, ദി ഗ്രേറ്റ് ഫാദര്‍, ആക്ഷന്‍ ഹീറോ ബിജു, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളില്‍ പ്രശാന്ത് അഭിനയിച്ചിരുന്നു.












