മണിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ ഒറ്റകാര്യത്തിന് മാത്രമാണ് ഞങ്ങൾ ഇരുവരും ഒരുപോലെ വിഷമിച്ചത്; കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഭാര്യ നിമ്മി

മണി ചേട്ടൻ ഒരുപാടു പാട്ടുകൾ പാടിയിട്ടുണ്ട്. എന്നാൽ അതിലേറ്റവും എനിക്ക് പ്രിയപ്പെട്ടത് ,മിന്നാമിനുങ്ങേ’ എന്ന പാട്ടാണ്

കലാഭവൻ മണിയുടെ ഓർമകൾ പങ്കുവച്ച ഭാര്യ നിമ്മിയുടെ പഴയകാല വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആറു വർഷം മുമ്പാണ് ഈ അഭിമുഖം എടുത്തിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ ഒറ്റ ഒരു കാര്യത്തിനു മാത്രമാണ് ഞങ്ങൾ ഇരുവരും വിഷമിച്ചത് എന്നാണ് നിമ്മി ആ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. മണി ചേട്ടൻ ഒരുപാടു പാട്ടുകൾ പാടിയിട്ടുണ്ട്. എന്നാൽ അതിലേറ്റവും എനിക്ക് പ്രിയപ്പെട്ടത് ,മിന്നാമിനുങ്ങേ’ എന്ന പാട്ടാണ്. ഞാനും മണിച്ചേട്ടനുമൊക്കെ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ കാലഘട്ടത്തിലൂടെ ജീവിച്ചു പോന്നവരാണ്, നിമ്മി പറയുന്നു.

അതുകൊണ്ട്, അത്തരം കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സങ്കടം തോന്നുന്നത്.അതുപോലെ അദ്ദേഹത്തിനും എനിക്കും വിഷമമായ ഒരു കാര്യം , മകള്‍ ജനിക്കുന്ന സമയത്ത് ഉണ്ടായതാണ്. മകളുടെ പ്രസവ സമയത്ത് ഡെലിവറിക്കു കൊണ്ടുപോകുമ്പോൾ മണിച്ചേട്ടൻ എന്റെ അരികിൽ ഇല്ലായിരുന്നു. ആ സമയത്ത് ഭർത്താവിന്റെ സാമിപ്യം ഏതൊരു സ്ത്രീയും ഭയങ്കരമായി ആഗ്രഹിക്കും. അന്നൊരു അവാർഡ് പരിപാടി നടക്കന്ന സമയം ആണ്. രാവിലെ പോകുന്ന സമയത്ത്അദ്ദേഹം എന്നോട് ചോദിച്ചു വയ്യായ്ക ഒന്നും ഇല്ലല്ലോ എന്ന്,

വേദന എന്തെങ്കിലും ഉണ്ടെങ്കിൽ വലിയ പരിപാടിയാണെന്നൊന്നും നോക്കണ്ട പോകാതിരിക്കാമെന്നു പറഞ്ഞു. പോയ്ക്കോളാൻ ഞാൻ  പറഞ്ഞു. പക്ഷേ വൈകിട്ട് ആയപ്പോഴേക്കും എനിക്ക് വേദന തുടങ്ങി, മണിച്ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നുമില്ല. അതു കഴിഞ്ഞു ഡെലിവെറിക്ക് കേറ്റിയപ്പോഴും മോൾ ജനിച്ചു കഴിഞ്ഞും ഞാൻ ഏട്ടനെ ആണ് തിരക്കുന്നത്, മകള്‍ ജനിച്ചതും അദ്ദേഹം അറിഞ്ഞില്ല. അതിന് ശേഷം ലോഹിതദാസ് സാറാണ് ഈ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. ആൾക്കും നല്ല സങ്കടം ആയി. പിന്നെ മോളെ ഒക്കെ എടുത്തതിന് ശേഷമാണ് ആ വേദന മാറിയത്, നിമ്മി പറയുന്നു.