റംസാൻ, നരേൻ , ബാബു ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹ്യുമർ ആക്‌ഷൻ ചിത്രം ‘സാഹസം’ ചിത്രീകരണം പൂർത്തീകരിച്ചു

റംസാൻ ,നരേൻ, ബാബു ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹ്യൂമർ, ആക്ഷൻ, ജോണറിൽ അഡ്വഞ്ചർ ത്രില്ലർ സിനിമ ‘സാഹസ’ത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തി. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച്, ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സാഹസം. ഈ ചിത്രത്തിൽ നരേൻ, ബാബു ആന്റണി, റംസാൻ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, സജിൻ ചെറുകയിൽ, യോഗി ജാപി, ശബരീഷ് വർമ്മ, ഭഗത് മാനുവൽ, ടെസ്സജോസഫ്, ജീവാ ജോസഫ്, വർഷാ രമേഷ് എന്നിവരും അഭിനയിക്കുന്നു.

തിരക്കഥ സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണദയാ കുമാർ. ഗാനങ്ങൾ – വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ. സംഗീതം – ബിബിൻ അശോക്. ഛായാഗ്രഹണം – ആൽബി. എഡിറ്റിംഗ് – കിരൺ ദാസ്. കലാസംവിധാനം- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന. കോസ്സ്റ്റ്യം ഡിസൈൻ അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ – യെല്ലോ ടൂത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പാർത്ഥൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഫൈനൽ മിക്സ് – വിഷ്ണു പി.സി. ആക്ഷൻ- ഫീനിക്സ് പ്രഭു,

ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ഷിനോജ്‌ ഓടാണ്ടിയിൽ, രഞ്ജിത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല. പി.ആർ.ഒ- വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.