
ലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. റിലീസിന് രണ്ട് മാസം മുമ്പേ ആരംഭിച്ച ഓണ്‍ലൈന്‍ പ്രൊമോഷന്‍ എമ്പുരാന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരുന്നു. എന്നാല്‍ റിലീസ് തിയതിക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ,ആശീര്‍വാദും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോള്‍ ലെക്കക്ക് പകരം ഗോകുലം മൂവീസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയായെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തും. പല തിയേറ്ററുകളുമായും എഗ്രിമെന്റ് ഒപ്പിട്ടു കഴിഞ്ഞെന്നാണ് വിവരം.

ഈദ് റിലീസിന് തൊട്ടുപിന്നാലെ, വിഷു റിലീസായും പല ചിത്രങ്ങളും എത്തുന്നതിനാല്‍ തിയേറ്ററുകളുമായി വ്യക്തമായ കരാര്‍ ആശീര്‍വാദ് തിയേറ്ററുകള്‍ക്ക് നൽകുമെന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്യുന്ന എല്ലാ സെന്ററുകളിലും ഒരാഴ്ച നിര്‍ബന്ധമായും എമ്പുരാന്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് കാരറിലെ പ്രധാന ആവശ്യം. പോസിറ്റീവ് റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്ന് ഒരു മലയാളസിനിമക്ക് ലഭിക്കാവുന്ന എറ്റവുമുയര്‍ന്ന കളക്ഷന്‍ ഇതിലൂടെ എമ്പുരാന്‍ സ്വന്തമാക്കിയേക്കും എന്നും പറയുന്നുണ്ട്.
2023ല്‍ വിജയ് ചിത്രം ലിയോ നേടിയ ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡ് എമ്പുരാന് തകര്‍ക്കാന്‍ സാധിക്കുമോ എന്നാണ് പ്രേഷകരുടെ ആശങ്ക.കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പുലര്‍ച്ചെ നാല് മണി മുതല്‍ ഷോ ആരംഭിക്കുമെന്ന് ആദ്യം കേട്ടിരുന്നെങ്കിലും , പിന്നീട് രാവിലെ ഒമ്പത് മണിക്ക് മാത്രമേ ആദ്യ ഷോ ഉണ്ടാകുള്ളൂ എന്നും കേള്‍ക്കുന്നുണ്ട്. കേരളത്തില്‍ എമ്പുരാനുമായി ഒരു ചിത്രവും ക്ലാഷ് റിലീസില്ലെങ്കിലും കേരളത്തിന് പുറത്ത് കാര്യങ്ങള്‍ എളുപ്പമാകില്ല. എങ്കിലും എമ്പുരാൻ വമ്പൻ പ്രതീക്ഷയിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.












