കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടുകിട്ടി

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.കഴിഞ്ഞദിവസ൦ രാത്രിയാണ് സംഭവം, തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്ന്  അച്ഛനും അമ്മയും പറയുന്നു. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് , എന്നാണ് കുട്ടിയുടെ  മാതാപിതാക്കൾ പോലീസിനോട് പറ‍ഞ്ഞിരിക്കുന്നത്.

ഈ കേസിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. രക്ഷിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന് എന്ത് സംഭവിച്ചു എന്നതിൽ കാര്യമായ പ്രതികരണം രക്ഷിതാക്കൾ ഇതുവരെ നൽകാത്തത് കൊണ്ട്,ഈ സംഭവത്തിൽഎന്തോ ഒരു ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.കൂലിപ്പണിക്കാരാണ് ഇരുവരും. ഈ കേസിൽ പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.