കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നുമാണ് ഞാൻ എന്റെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നത്!’ഉയരെ’ എന്ന ചിത്രത്തിൽ അഭിനയിക്കേണ്ട എന്ന് എന്നോട് പലരും പറഞ്ഞു ,പക്ഷെ ഞാൻ അത് ചെയ്യ്തു;ആസിഫ് അലി

ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യുമ്പോള്‍ എന്റെ കഥാപാത്രത്തിന് പ്രാധാന്യവും സ്വാധീനം ചെലുത്താന്‍ കഴിയുമോ എന്ന് നോക്കും. അങ്ങനെ ഞാന്‍ ഉയരെ എന്ന സിനിമയില്‍ അഭിനയിച്ചു

മലയാളിപ്രേക്ഷകരുടെ ഇഷ്ട നടൻ അസിഫ് അലി, ഇപ്പോൾ സിനിമയിൽ തന്റെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിന് കുറിച്ചും, താൻ അഭിനയിച്ച ‘ഉയിരെ’ എന്ന സിനിമയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ബോബി, സഞ്ജയ് എന്നിവരുടെ രചനയില്‍ നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉയരെ. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ പാർവതിയുടെ കഥാപാത്രമായ പല്ലവിയുടെ ആണ്‍സുഹൃത്ത് ഗോവിന്ദായാണ് ആസിഫ്.

ഗോവിന്ദന്‍ എന്ന തന്റെ കഥാപാത്രംഈ ചിത്രത്തിൽ നെഗറ്റീവ് ക്യാരക്ടര്‍ ആയതുകൊണ്ട് തന്റെ പ്രിയപ്പെട്ടവരെല്ലാം ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞു. ഒരു സിനിമ ചെയ്യാനുള്ള എന്റെ ആവേശം ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒരു നായകന്റെ കാഴ്ചപ്പാടില്‍ നിന്നല്ല, മറിച്ച് കഥാപാത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ് ഞാന്‍ എന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. അതിനൊരു ഉദാഹരണമായിരുന്നു ഉയിരെ എന്ന ചിത്രം.

ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യുമ്പോള്‍ എന്റെ കഥാപാത്രത്തിന് പ്രാധാന്യവും സ്വാധീനം ചെലുത്താന്‍ കഴിയുമോ എന്ന് നോക്കും. അങ്ങനെ ഞാന്‍ ഉയരെ എന്ന സിനിമയില്‍ അഭിനയിച്ചു. അതിലെ ഗോവിന്ദിന്റെ കഥാപാത്രം ഒരു നെഗറ്റീവ് ക്യാരക്ടര്‍ ആയതുകൊണ്ട് എന്റെ പ്രിയപ്പെട്ടവരെല്ലാം ആ സിനിമയും ,കഥാപാത്രവും ചെയ്യരുതെന്ന് എന്നോട് പറഞ്ഞു.അടുത്ത വീട്ടിലെ കുട്ടി ഇമേജ് ഉണ്ടായിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ആളുകള്‍ എന്നോട് ചോദിച്ചു.പക്ഷേ ബോബി,സഞ്ജയ് തിരക്കഥ വളരെ മികച്ചതായതുകൊണ്ട് എനിക്ക് ആ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ പല സുഹൃത്തുക്കളും ഇത്തരത്തിലുള്ള ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ ആയത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഉയരെയുടെ കഥ കേട്ടപ്പോള്‍ വളരെ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു, ആസിഫ് പറഞ്ഞു.