
മലയാള സിനിമയിലെ മികച്ച നടൻ ആണ് മോഹൻലാൽ എന്ന് പറയുകയാണ് നടൻ രവീന്ദ്രൻ, ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ. താനും മോഹന്‍ലാലും ഒരുമിച്ച് ഈ രംഗത്തേക്ക് എത്തിയവരാണ്. എന്നാൽ മോഹന്‍ലാലിനോട് മലയാളികള്‍ക്ക് വല്ലാത്ത ഇഷ്ടമുണ്ടെന്നും, അയാളുടെ കാര്യത്തില്‍ ആളുകള്‍ക്ക് വല്ലാത്ത കരുതലുണ്ടെന്നും പറയുകയാണ് നടൻ . മോഹന്‍ലാല്‍ തടി കൂട്ടിയാലോ തടി കുറച്ചാലോ ആളുകള്‍ക്ക് അതൊരു പ്രശ്‌നമാണ്, വേറെ ഒരിടത്തും ഇതുപോലെ ഉണ്ടാകുമോ എന്ന് തനിക്ക് സംശയമാണെന്നും രവീന്ദ്രൻ പറഞ്ഞു.

അത് മോഹന്‍ലാലിനോടുള്ള കണ്‍സേണാണ് ആളുകളെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്. താൻ മോഹന്‍ലാലിന്റെ വളര്‍ച്ച നേരിട്ട് കണ്ടിട്ടുണ്ട് , ഓരോ കാലത്തും അയാളോട് ആളുകള്‍ക്കുള്ള സ്‌നേഹം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല, രവീന്ദ്രന്‍ പറയുന്നു. അതുപോലെ തന്നെ മലയാളത്തിൽ മോഹന്‍ലാലിനെ പ്പോലെയാണ്, തമിഴില്‍ രജിനികാന്തെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാകാലത്തും ജനങ്ങള്‍ക്ക് ഈ രണ്ട് നടന്മാരോടും പ്രത്യേക ഇഷ്ടമുണ്ടാകുമെന്നും നടൻ പറയുന്നു.
ഇപ്പോൾ മോഹന്‍ലാല്‍ ഇപ്പോള്‍ തടിവെച്ചാലോ അല്ലെങ്കില്‍ അയാളുടെ തടി കുറഞ്ഞാലോ പലര്‍ക്കും അത് വലിയൊരു കാര്യമാണ്. മോഹന്‍ലാല്‍ തടി വെച്ചേ അല്ലെങ്കില്‍ മോഹന്‍ലാല്‍ തടി കുറച്ചേ എന്ന് പറഞ്ഞ് നമ്മളത് ചര്‍ച്ചയാക്കും. ലാലിനോട് ആളുകള്‍ക്ക് എല്ലാ കാലത്തും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഞാനത് നേരില്‍ കണ്ടയാളാണ്. അയാളുടെ കാര്യത്തില്‍ എപ്പോളും ആളുകള്‍ക്ക് ഒരു കരുതലുണ്ട് രവീന്ദ്രൻ പറഞ്ഞു.












