മോഹൻലാലിനോടും, ആന്റണിയോടുമുള്ള സ്നേഹവും, പിന്നെ തന്റെ ആ ആഗ്രഹവും ഉണ്ടായിട്ടാണ് താൻ ‘എമ്പുരാന്റെ’ നിർമ്മാണ പങ്കാളി ആയത്; ഗോകുലം ഗോപാലൻ

അത്ര മനോഹരമായാണ് പൃഥ്വിരാജ് എമ്പുരാൻ ഒരുക്കിയിരിക്കുന്നത്.ഈ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നുകയും ചെയ്യ്തിരുന്നു

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം എമ്പുരാന്റെ നിർമാണ പങ്കാളിആയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഗോകുലം ഗോപാലൻ. “മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. അപ്പോൾ മലയാളത്തിലെ മികച്ച ഒരു സിനിമ തടസങ്ങളൊന്നും കൂടാതെ പ്രഖ്യാപിച്ച സമയത്തു തന്നെ റിലീസ് ആകണമെന്നു താൻ ആഗ്രഹിച്ചിരുന്നു, അത്ര മനോഹരമായാണ് പൃഥ്വിരാജ് എമ്പുരാൻ ഒരുക്കിയിരിക്കുന്നത്.ഈ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നുകയും ചെയ്യ്തിരുന്നു.

ഇത്രയും മികച്ച ഒരു സിനിമ, ഒരു തടസങ്ങളൊന്നും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടും ലാലിനോടും, ആന്റണിയോടും ഉള്ള സ്നേഹം കൊണ്ടും തന്നെയാണ് ഞാൻ ഇതിൽ പങ്കാളി ആയത്. അതൊരു നിമിത്തമാണ് അദ്ദേഹം പറയുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം തന്നെയാണ് എമ്പുരാൻ.

അതേസമയം , പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ മാർച്ച് 27 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാൻ.