
മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് സേതുലക്ഷ്മി, ഇപ്പോൾ താരം വിവാഹത്തിന് ശേഷമുള്ള തന്റെ കഷ്ടപ്പാടിന് കുറിച്ച് തുറന്നു പറയുകയാണ് നടി. ഒരു അബദ്ധം പറ്റിയതാണ്. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചു. എനിക്കയാളെ വേണമെന്നായിരുന്നു അന്ന്. മേക്കപ്പൊക്കെ ചെയ്യുന്ന ആളാണ്. വീടും മറന്നു, എല്ലാം മറന്നു. ഡാൻസിലേക്കായി എന്റെ ശ്രദ്ധ. കഷ്ടപ്പെട്ടിട്ടുണ്ട്. ഒളിച്ചൊക്കെ താമസിച്ചു. എന്നെ കാർണിവൽ ഷോയ്ക്കെല്ലാം കൊണ്ട് പോയി. അവരുടെ ഡാൻസ് എനിക്കറിയില്ലായിരുന്നു. ഇറക്കം കുറഞ്ഞ ഡ്രസിട്ട് ഡാൻസ് ചെയ്യണം.

ശരീരം ഞാൻ കാണിക്കില്ല. ജുബ്ബ പോലത്തെ ഡ്രസിട്ടാണ് ഞാൻ ചെയ്തത്. അപ്പോൾ ആളുകൾ അന്ത അമ്മ വേണ്ട എന്ന് പറയും. ഇന്നത്തെ ഫേയ്മസായ പല പെണ്ണുങ്ങളും ആ ഡാൻസിൽ ഉണ്ടായിരുന്നു.ആർ ബാലകൃഷ്ണ സർ സ്കൂളിൽ ലഹരി എന്ന നാടകമെടുത്തു. അതിൽ വേഷം ലഭിച്ചു. പിന്നീട് ആ സ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ വിളിച്ചു.അവസാനം കൊല്ലത്ത് വന്നു. അപ്പോഴേക്കും മക്കളൊക്കെയായി. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടപ്പോൾ ഒരാളും തിരിഞ്ഞു നോക്കാൻ പോലും എത്തിയിട്ടില്ലായിരുന്നു.
എന്റെ അമ്മാവന്റെ ഭാര്യ അമ്മയോട് പറഞ്ഞു. നമ്മൾ അവളെ ഇറക്കി വിട്ട് കഴിഞ്ഞു, ഇനി യാതൊരു ബന്ധവുമില്ലെന്ന്. അപ്പച്ചിയൊക്കെ മരിച്ചതിന് ശേഷമാണ് എന്നെ കുടുംബത്തിൽ കയറ്റിയത്. വാടകയ്ക്കാണ് ഞാനും ഭർത്താവും താമസിച്ചിരുന്നത്. ഡാൻസ് പഠിപ്പിക്കലും അമച്വർ നാടകം കളിക്കലുമായിരുന്നു എനിക്ക്. അങ്ങേർക്ക് മേക്കപ്പും. അവസാനം പ്രൊഫഷണൽ നാടകം വന്നു. ഇങ്ങേർക്ക് മേക്കപ്പില്ല. അവിടം തൊട്ട് ഈഗോ വന്ന് തുടങ്ങി. ഞങ്ങൾ തമ്മിൽ പൊരുത്തപ്പെടാതായി.എന്റെ വീട്ടുകാർ സ്വത്തൊക്കെ തരുമെന്ന് ഇങ്ങേർ വിചാരിച്ചോ എന്നറിയില്ല. എന്റെ വീട്ടുകാർ ഒരു സെന്റ് സ്ഥലം പോലും തന്നില്ല. അയാൾ എന്നെ ഒഴിവാക്കി, സേതുലക്ഷ്മി പറഞ്ഞു.












