
എമ്പുരാൻ’ ടീമിന് ആശംസകളുമായി മമ്മൂട്ടി. എമ്പുരാന്റെ ചരിത്ര വിജയത്തിന് ആശംസകൾ എന്നായിരുന്നു നടന്റെ വാക്കുകൾ. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. മമ്മൂട്ടിയുടെ പോസ്റ്റ് രൂപമിങ്ങനെ,,, ഒരു ചരിത്ര വിജയത്തിന് എമ്പുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ, ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു.പ്രിയ ലാലിനും പൃഥ്വിക്കും വലിയ വിജയമുണ്ടാകട്ടെ! എന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് രൂപം.

മമ്മൂട്ടിയുടെ ആശംസകൾക്ക് പൃഥ്വിരാജ് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.എമ്പുരാന് ആശംസകൾ നേർന്നുകൊണ്ടുള്ള മമ്മൂട്ടിയുടെ വാക്കുകൾ ആരാധകർ ആഘോഷമാക്കി. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ വിജയം എമ്പുരാൻ നേടട്ടെയെന്ന് ആരാധകരും കുറിച്ചു. മാർച്ച് 27നാണ് എമ്പുരാന്റെ ആഗോള റിലീസ്. ഇന്ത്യൻ സമയം രാവിലെ ആറു മണിക്കാണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കുക.
ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേഷകരെല്ലാം, ചിത്രത്തിന്റെ ടീസറും, ട്രെയിലറുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്, റിലീസിന് മുമ്പേ മുൻകൂർ ബുക്കിങ് റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ. 58 കോടിയിലധികം രൂപയാണ് എമ്പുരാൻ ഇതുവരെ ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്.












