ആദ്യ ആഴ്ച്ചയിൽ സംഘികളെ പറ്റിച്ചും, രണ്ടാം ആഴ്ച്ച മുതൽ സംഘവിരുദ്ധരെ പറ്റിച്ചും ലാഭം കൊയ്യാൻ സംവിധായകൻ പൃഥ്വിരാജിന് അറിയാം; അഖിൽ മാരാർ

ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും ലാഭം കൊയ്യാന്‍ പൃഥിരാജിന് അറിയാമെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ പ്രതികരിച്ചു കൊണ്ടാണ് അഖില്‍ മാരാര്‍ പറയുന്നത്. സിനിമയില്‍ ഇല്ലാത്ത ഭാഗം പുറത്തുവിട്ട് ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗ് വച്ച് പൃഥ്വിരാജിന്റെ ‘ജനഗണമന’ സിനിമ വിജയിപ്പിച്ചത് പോലെയുള്ള സംഘ വിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

സിനിമ ഇറങ്ങും മുമ്പ് വലിയ ഹൈപ്പ് സൃഷ്ട്ടിച്ചത് കൊണ്ട് ഉണ്ടായ ടിക്കറ്റ് ബുക്കിങ്ങില്‍ എന്തായാലും കേരളത്തിലെ എല്ലാ ലാലേട്ടന്‍ ഫാന്‍സും ടിക്കറ്റ് എടുത്തു, എടുത്ത ലാലേട്ടന്‍ ഫാന്‍സില്‍ വലിയൊരു വിഭാഗം സംഘ അനുകൂലികള്‍ ഉണ്ടെന്നതും സത്യം.എന്നാല്‍ ഈ സിനിമ വിജയിച്ചാല്‍ കേരളത്തില്‍ ആദ്യം കുരു പൊട്ടുന്നത് മീഡിയ മുക്കാലനും സുഡാപ്പികള്‍ക്കും ആയിരിക്കും. കഴിഞ്ഞ കുറെ നാളുകയായി മോഹന്‍ലാല്‍ എന്ന നടനെ തകര്‍ക്കാന്‍ നോക്കിയിരിക്കുന്ന ഈ രണ്ട് കൂട്ടര്‍ക്കും എമ്പുരാന്റെ വിജയം ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയില്ല. അവിടെയാണ് പൃഥ്വിരാജിന്റെ ബുദ്ധി.

ടിക്കറ്റ് എടുത്ത സംഘികള്‍ എല്ലാം എന്തായാലും പടം കാണും, സിനിമയില്‍ ഗുജറാത്ത് കലാപം കാണിക്കുന്നു അതുകൊണ്ട് സംഘികള്‍ ഈ സിനിമയെ എതിര്‍ക്കുന്നു എന്ന മാര്‍ക്കറ്റിംഗ് തന്ത്രം കഴിഞ്ഞ ദിവസം മുതല്‍ സൃഷ്ടിക്കുന്നു. സംഘികള്‍ സിനിമയ്ക്ക് എതിരാകുന്നു,സിനിമയില്‍ ഇല്ലാത്ത ഭാഗം പുറത്ത് വിട്ട് ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗ് വെച്ചു ജനഗണമന വിജയിപ്പിച്ചതും ഇതേ സംഘ വിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രം ആയിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം ആഴ്ച മുതല്‍ കേരളത്തിലെയും, തമിഴ്‌നാട്ടിലെയും, കര്‍ണാടകത്തിലെയും, തെലുങ്കിലെയും മതേതര വാദികളുടെയും ബിജെപി വിരുദ്ധരുടെയും വക ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.

ചുരുക്കത്തില്‍ മോഹന്‍ലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിനറിയാം. ഇനി എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഈ സിനിമ സംഘ വിരുദ്ധ രാഷ്ട്രീയമാണോ മുന്നോട്ട് വെക്കുന്നത് അതോ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ എത്തിക്കാനുള്ള രാഷ്ട്രീയമാണോ? നരഭോജി, നരാധമന്‍ വിളികള്‍ക്ക് ശേഷം തുടര്‍ച്ചയായി 3 തവണ മുഖ്യമന്ത്രി. 3 തവണ പ്രധാനമന്ത്രി ആയ മോദിക്കും ,ബിജെപിയ്ക്കും എപ്പോഴൊക്കെ കലാപം ജനങ്ങളെ ഓര്‍മ്മിപ്പിച്ചോ അപ്പോഴൊക്കെ നേട്ടം മാത്രം. അവരുടെ ജയത്തിന് ഏറ്റവും കാരണമായതും ഈ വര്‍ഗീയ വാദികള്‍ എന്ന എതിരാളികളുടെ വിളികളാണ്, അഖിൽ മാരാർ സോഷ്യൽ മീഡിയിൽ കുറിക്കുന്നത്.