ചൂട് കൂടും; ഏപ്രിൽ മുതൽ ജൂൺ വരെ അതിവേഗ ചൂട്, രാജ്യത്ത് താപനില വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പതിവിലേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വിശദമാക്കുന്നത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹീറ്റ് വേവ് ഉണ്ടായേക്കാമെന്ന് വിദഗ്ധർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആരോഗ്യസംരക്ഷണ നടപടികൾ കർശനമാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏപ്രില്‍ മാസത്തില്‍ ആറ് ദിവസങ്ങള്‍ ഒഡിഷ, പശ്ചിമ ബംഗാള്‍, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളില്‍ അതികഠിനമായ ചൂട് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഏപ്രി മുതൽ ജൂൺ വരെയുള്ള മാസങ്ങളി 10 മുതൽ 12 വരെ താപ തരംഗ തീവ്രത കൂടിയ ദിവസങ്ങളുണ്ടായേക്കാം.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.