മുരളി ഗോപിയെ കാണുമ്പോൾ ഗോപിയേട്ടനെ ഓർമ്മ വരും! ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ചിലപ്പോൾ അദ്ദേഹത്തെ നമ്മൾ ബഹുമാനിച്ചു പോകും, മമ്മൂട്ടി

അച്ഛന്റെ എഴുത്തിനേക്കാളും , പെർഫോമൻസിനേക്കാളും എന്നെ ഇൻസ്പെയർ ചെയ്തിരിക്കുന്നത് അച്ഛന്റെ ലൈഫാണ് എന്നാണ് മുരളി ​ഗോപി

മാപ്പ് ജയൻ പറയില്ല, അഴി എങ്കിൽ അഴി, കയറെങ്കിൽ കയറ്, എമ്പുരാന്റെ റിലീസിനുശേഷം സിനിമയുടെ തിരക്കഥാകൃത്തായ മുരളി ​ഗോപിയുടെ ഫോട്ടോയ്ക്കൊപ്പം ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഡയലോ​ഗുകളിൽ ഒന്നാണിത്.എമ്പുരാനിലെ ചില സീനുകളും കഥാപാത്രങ്ങളും ഡയലോ​ഗുകളുമാണ് ഇപ്പോൾ നടക്കുന്ന എല്ലാ കോലാഹലങ്ങൾക്കും കാരണമായി ഒരു വിഭാ​ഗം ആളുകൾ എടുത്ത് കാട്ടുന്നത്. സംഘപരിവാർ സംഘടനകളാണ് എമ്പുരാന് എതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം സംഘടിപ്പിച്ചത്. സിനിമയ്ക്ക് എതിരെ പ്രതിഷേധം ശക്തമായപ്പോൾ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് എത്തിയിരുന്നു.

മോഹൻലാലിന്റെ പോസ്റ്റ് പൃഥ്വിരാജ് സുകുമാരനും ആന്റണി പെരുമ്പാവൂരും എല്ലം റീ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുരളി ​ഗോപി അതിന് തയ്യാറായില്ല. ഇതുവരെയും എമ്പുരാന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിക്കാനോ മാപ്പ് പറയാനോ മുരളി ​ഗോപി തയ്യാറായില്ല. എമ്പുരാൻ വിവാ​ദങ്ങൾ കത്തി പടരുന്നതിനിടെ ഈദ് ആശംസകൾ നേർന്ന് മുരളി ​ഗോപി എത്തിയപ്പോഴും മലയാളികൾ‌ പോസ്റ്റ് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മുരളി ​ഗോപിയെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മുരളി ​ഗോപിയെ കാണുമ്പോൾ ​ഗോപിയേട്ടനെ നമുക്ക് ഓർമ്മ വരും. നമുക്ക് ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും മുരളിയുടെ രൂപവും ചില നോട്ടവുമൊക്കെ കാണുമ്പോൾ ​ഗോപി ചേട്ടനാണെന്ന് കരുതി നമ്മൾ ഒന്ന് ബഹുമാനിച്ച് പോകും. കഥയും വായനയും എഴുത്തും സിനിമ കാണലും എല്ലാം മുരളി ​ഗോപിക്കുണ്ട്. മുരളിയുമായൊക്കെ സംസാരിച്ചിരിക്കാൻ വളരെ രസമാണ് എന്നാണ് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞത്. അതുപോലെ,മുരളി ഗോപി മുൻപ് പറഞ്ഞത്, താൻ പറയാൻ ആ​ഗ്രഹിക്കുന്ന കാര്യങ്ങളാണ് ഞാൻ എഴുതുന്നത്. അച്ഛന്റെ എഴുത്തിനേക്കാളും , പെർഫോമൻസിനേക്കാളും എന്നെ ഇൻസ്പെയർ ചെയ്തിരിക്കുന്നത് അച്ഛന്റെ ലൈഫാണ് എന്നാണ് മുരളി ​ഗോപി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്.