
‘എമ്പുരാന്‍’ സിനിമയിലുള്ളത് നടന്ന കാര്യങ്ങള്‍ അല്ലേ നടി ഷീല പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളോടാണ് നടി ഇങ്ങനെ പ്രതികരിക്കുന്നത്. എമ്പുരാന്‍ നല്ല സിനിമയാണ് ,നടന്ന കാര്യങ്ങള്‍അല്ലെ സിനിമയിൽ പറയുന്നത്. സിനിമയ്ക്ക് ഫ്രീയായി ഇപ്പോൾ പബ്ലിസിറ്റി ലഭിക്കുകയാണ് ഷീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു, എമ്പുരാന്‍ നല്ല സിനിമയാണ്. നടന്ന കാര്യങ്ങളാണ് സിനിമയില്‍ ഉള്ളത്. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാന്‍.ഇപ്പോൾ സിനിമയെ കുറിച്ച് ആളുകൾ പറയുമ്പോൾ ചിത്രത്തിന് നല്ല പബ്ലിസിറ്റി ലഭിക്കുകയാണ് ഷീല പറഞ്ഞു.

അതേസമയം, വിവാദങ്ങളെ തുടര്‍ന്ന് 24 കട്ടുകളോടെ സിനിമയുടെ റീ എഡിറ്റ് ചെയ്ത വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു.മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായത്. ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട് ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്.












