
എമ്പുരാൻ’ സിനിമ മോശമായ സ്വാധീനമാണ് സമൂഹത്തിലേക്കു നൽകുന്നതെന്ന് നടിയും, ബിജെപി പ്രവർത്തകയുമായ സോണിയ മൽഹാർ പറയുന്നു. ഈ സിനിമയിൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല, ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കാണെന്നും, ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നും നടി ചോദിക്കുന്നു. മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അത് തന്നെയാണ് എമ്പുരാനിലും’ സംഭവിച്ചത്, നടി പറയുന്നു.

ലോക രാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വർഷം ഭരിച്ച കോൺഗ്രസ്‍ സർക്കാർ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യൽമീഡിയയോ, ഡിജിറ്റൽ യുഗമോ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ നമ്മൾ പലതും വിശ്വസിച്ചു. നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്നതാണ്, ഏതോ ഗർഭിണിയുടെ വയറ്റിൽ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം. ഇത്ര ഭീകരവാദികളാണല്ലോ ഈ ആർഎസ്എസ്, ബിജെപി എന്നൊക്കെ, അന്നൊക്കെ ഞാനും വിശ്വസിച്ചു, സോണിയ പറയുന്നു.
എന്നാൽ ഈ പറയുന്നതൊന്നുമല്ല വാസ്തവം. യാഥാർഥ്യം വേറെയാണ്. അതുകൊണ്ട് ബിജെപിയുടെ ഭാഗമാകാൻ താൻ തീരുമാനിച്ചത്. ഗോധ്ര സംഭവം പറയാതെ ഗുജറാത്ത് സംഭവം പറഞ്ഞാൽ എങ്ങനെയാണ് മനസ്സിലാകുക. ഗോധ്ര കലാപത്തെ ടൈറ്റിൽ മാത്രം ഓടിച്ചുപോകുന്ന രീതിയിൽ കാണിച്ചാൽ ആർക്കും മനസ്സിലാകില്ല, ഇതെന്താണെന്ന്, പ്രത്യേകിച്ച് പുതിയ തലമുറയില്‍പ്പെട്ട കുട്ടികൾക്ക്. അയ്യോ ഗുജറാത്തിൽ ഇത്രയും സംഭവങ്ങൾ നടന്നോ, ഇതെങ്ങനെ സംഭവിച്ചു, എന്നൊക്കെ അവർ ചിന്തിക്കും. സിനിമയെന്നു പറയുന്നത് സ്വാധീനിക്കുന്ന മേഖലയാണ്. നമ്മുടെ രാജ്യത്തിനെ മനഃപൂർവം ചരിത്രത്തെ വളച്ചൊടിച്ചു, പറയുമ്പോൾ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വിഷമം ഉണ്ടാകും.ഈ സിനിമയിലൂടെ സമൂഹത്തിൽ വലിയൊരു നെഗറ്റീവ് ഇംപാക്ട് വന്നിട്ടുണ്ട്.ഇതിനകത്തു തന്നെ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല. അവൻ പോകുന്നത് ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കും അവരുടെ ടെററിസ്റ്റ് പരിശീലന ക്യാംപിലേക്ക്, ഇതിനെയൊക്കെ ഇതുപോലെ ഗ്ലോറിഫൈ ചെയ്യുമ്പോൾ പുതുതലമുറയും ഇങ്ങനെ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല, വിമർശനവുമായി നടി.












