
‘എമ്പുരാൻ’ സിനിമയുടെ വിവാദങ്ങൾ ഇപ്പോൾ ഗോകുലം ഗോപാലനേ ഇഡി പരിശോധിക്കുന്ന ഘട്ടം വരെ എത്തി, ഈ ഘട്ടത്തിൽ എമ്പുരാനിലെ വിവാദ സീനുകളിൽ അഭിനയിച്ച മഞ്ജുവാര്യരും ഇപ്പോൾ പ്രതിക്കൂട്ടിലാകുകയാണ്. സിനിമ എഡിറ്റ് ചെയ്ത് പ്രദർശിപ്പിക്കുമ്പോൾ അതിലെ നായിക നടിയായ മഞ്ജുവാര്യർ എന്തുകൊണ്ടാണ് മൗനം ഭാവിക്കുന്നത് എന്നാണ് പൊതുവെ ചോദ്യം. എമ്പുരാൻ സിനിമയുടെ പ്രമോഷൻ സമയത്ത് സിനിമയെ വാനോളം പുകഴ്ത്തി പ്രമോഷണൽ പരിപാടികളിൽ മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. സിനിമയുടെ കഥാതന്തുവും, സ്ക്രിപ്റ്റും എന്താണെന്ന് അറിയാതെയാണോ ഈ സിനിമയിൽ നടി അഭിനയിച്ചത്?

ഈ സ്ക്രിപ്റ്റ് വായിച്ചിട്ടില്ലേ നായികയായി എത്തിയത്? നായികയായി അഭിനയിക്കുന്ന സ്ത്രീ ഇതിനോടെല്ലാം യോജിക്കുന്നുണ്ടോ? സാധാരണക്കാരായ മനുഷ്യരുടെ മനസ്സിൽ ഉയർന്നുവരുന്ന വളരെ സ്വാഭാവികമായ ചോദ്യങ്ങളാണിത്. ഇവിടെ നാട്ടിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നൊരു സംഘടനയ്ക്ക് താരപരിവേഷം നൽകുന്ന ഒരു സിനിമയിൽ അഭിനയിക്കാനുള്ള സന്തോഷവും ,ചങ്കുറപ്പും ഈ സ്ത്രീക്ക് എങ്ങിനെ ഉണ്ടായി? ആരായിരുന്നു പിന്നിൽ എന്നും അവർ തുറന്നു പറയേണ്ട കാര്യം തന്നെയാണ്, നായികയാണ് സ്ത്രീയാണ് എന്നുള്ളത് കൊണ്ട് അവർക്കുണ്ടാകുന്ന ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലല്ലോ.
ഈ ചോദ്യങ്ങൾക്കെല്ലാം അവർ ഉത്തരം പറഞ്ഞെ മതിയാകൂ. ലക്ഷർ ഇ തൊയിബ ഭീകര സംഘടനയിൽ ഉൾപ്പെടുന്ന ആളുകൾക്ക് താരപരിവേഷം നൽകിയപ്പോൾ മഞ്ജുവാര്യർ എന്തുകൊണ്ട് ഇങ്ങനെ നിശബ്ദയായി നിന്നു. പണത്തിനു മുകളിൽ ആഗ്രഹമില്ല എന്നാണ് എങ്കിൽ ഇതാ പണത്തിനു മുകളിൽ പറന്ന് കൊത്തുന്ന കഴുകന്മാരായി ഇ ഡി ഗോകുലൻ ഗോപാലനെ പിടിച്ചു കഴിഞ്ഞു.
എന്നാൽ ഈ സിനിമയുടെ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞിരുന്നു, ‘ഒന്നും ഒന്നിന്റേയും മറുപടിയൊന്നുമല്ല. എല്ലാ സിനിമകളും നല്ല രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു തന്നെയാണ് എല്ലാവരും സിനിമ ചെയ്യുന്നത്, എല്ലാ സിനിമകളും ഏറ്റവും ഇഷ്ടത്തോട് കൂടി തന്നെയാണ് ചെയ്തത്. ഓടിയതും അല്ലാത്തതും എന്ന നിലയില്‍ ഒരു സിനിമകളോടും ഏറ്റക്കുറച്ചിലുകളോ പക്ഷപാതമോ ഇല്ല. എന്റെ എല്ലാ സിനിമകളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്, മഞ്ജു വാര്യര്‍ പറഞ്ഞു.












