
‘എമ്പുരാൻ’ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് മേജർ രവി. എമ്പുരാൻ നല്ല സിനിമയല്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല, എന്നാല്‍ ചിത്രത്തില്‍ ദേശവിരുദ്ധത ഉണ്ട്. സത്യാവസ്ഥ മറച്ചുപിടിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യം തനിക്കില്ല. എന്നാൽ ലാല്‍ മരിക്കുന്നത് വരെ തനിക്ക് കടപ്പാടുണ്ട് , മേജര്‍ രവി പറയുന്നു. രണ്ട് ആരോപണങ്ങളാണ് എന്റെ പേരിലുള്ളത്. ഒന്ന് മോഹൻലാൽ പടം കണ്ടിട്ടില്ലെന്ന് പറഞ്ഞത് നുണയാണെന്ന്. ആന്റണി പെരുമ്പാവൂർ എന്താ പറഞ്ഞത്? അവർ കഥയൊക്കെ തീരുമാനിച്ച്, എല്ലാം കണ്ടിട്ടാണെന്ന്.

കഥ കണ്ടു, വായിച്ചു. ഞാനും ഒരു എഴുത്തുകാരനാണ്. എഴുതിയ ശേഷം പലതും മാറ്റും. പടം കാണലാണ് മുഖ്യം. അപ്പോൾ അത് വിട്ടേക്കൂ, മല്ലിക ചേച്ചി പറഞ്ഞു, ഞാന്‍ ചേച്ചിടെ മോനെ ഒറ്റപ്പെടുത്തി, പടം നല്ലതല്ലെന്ന് പറഞ്ഞുവെന്ന്. ഞാന്‍ എവിടെയാണ് പടം നല്ലതല്ലെന്ന് പറഞ്ഞിട്ടുള്ളത്? പടം ഇറങ്ങിയ സമയത്ത് ഞാന്‍ പറഞ്ഞു, യെസ് ടെക്‌നിക്കലി ഇതൊരു ഫന്റാസ്റ്റിക് ഫിലിം ആണെന്ന്. ഇപ്പോഴും ഞാന്‍ അതില്‍ തന്നെ നില്‍ക്കുന്നു. പിന്നെ രാജ്യദ്രോഹപരമായിട്ടുള്ള കാര്യങ്ങളുണ്ട് എന്നുള്ളത് ഞാന്‍ ഇപ്പോഴും പറയുന്നു, അപ്പോഴും പറയുന്നു. അന്ന് പറഞ്ഞില്ല, കാരണം നമ്മളെ പോലുള്ള ഒരാള്‍ പടം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ആദ്യം ഇത് വല്ലതും പറഞ്ഞ് കഴിഞ്ഞാല്‍ നെഗറ്റിവിറ്റിയാണ്.
അപ്പോള്‍ ഞാനായിട്ട് ഒരു ഇനിഷ്യേറ്റീവും എടുക്കണ്ട, ഞാനായിട്ട് ഒരു സംഭവും ട്രിഗര്‍ ചെയ്യണ്ട എന്ന് കരുതി. പക്ഷെ ജനങ്ങള്‍ ഇളകിയപ്പോള്‍, ഇപ്പോഴും ഞാന്‍ അതിനെ കുറിച്ച് അധികം പറഞ്ഞിട്ടില്ല. ഞാന്‍ എവിടെയാണ് പറഞ്ഞത് പടം കൊള്ളൂല്ലാന്ന്.മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യം എനിക്കില്ല. 94 മാര്‍ച്ച് 13 തൊട്ടുള്ള ബന്ധമാണ് അത്. പടം ചെയ്താലും അല്ലെങ്കിലും അത് അവിടെ നിക്കും. മരിക്കുന്നത് വരെ അത് പോലെ തന്നെ നിക്കും.കാരണം കീര്‍ത്തിചക്ര എന്ന സിനിമ ചെയ്ത് എന്നെ മേജര്‍ രവി ആക്കിയത് മോഹന്‍ലാല്‍ ആണ്. അതില്‍ ക്രൈസ്തവര്‍ക്ക് എതിരെ എന്നുള്ളതല്ല, സത്യാവസ്ഥകളെ മറച്ചു പിടിച്ച് കൊണ്ട് പലതും പകുതിക്ക് കൊണ്ട് വന്നിട്ട് ഒരു ഫിക്ഷന്‍ ഉണ്ടാക്കിയതല്ല, അതാണ് ജനങ്ങള്‍ ഇളകി സംസാരിക്കുന്നത്. ആ പ്രശ്‌നം തന്നെയാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ പടം കൊള്ളില്ല എന്നല്ല. ഇന്നും നിങ്ങള്‍ക്ക് ആന്റണി പെരുമ്പാവൂരിനടുത്ത് നിന്നും ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ, പ്രിവ്യു ഉണ്ടായിരുന്നോ എന്നുള്ളത്. ഇല്ല. അപ്പോള്‍ എന്നെ കുറ്റം പറയണ്ട്, ഞങ്ങള്‍ നന്നായി നടത്തുന്ന വിശ്വശാന്തി ഫൗണ്ടേഷനിലും ഇയാള്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന്. ഈ ട്രോളും കാര്യങ്ങളും ഒന്നും ഞാന്‍ വായിക്കാറില്ല, മേജർ രവി പറഞ്ഞു.












