
ഒരു സ്ത്രീയായി ജനിക്കുന്നത് ശാപമാണ് നടി നീന ഗുപ്ത പറയുന്നു. സ്ത്രീകള്‍ പഠിച്ച്, ജോലി ചെയ്യാന്‍ പോവുകയാണെങ്കില്‍ അവര്‍ അവിടെ ബലാത്സംഗം ചെയ്യപ്പെടും, ഫെമിനിസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് നീന ഗുപ്ത ഇങ്ങനെ പ്രതികരിച്ചത്. ഫെമിനിസം എന്ന ശക്തയാവുക എന്നാണ്. എനിക്ക് അതാണ് ഫെമിനിസം. ഇന്ന് രാജ്യത്ത് സ്ത്രീകള്‍ക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചാല്‍ അത് സാധ്യമാകില്ല.എന്നാൽ അവര്‍ സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നീന ഗുപ്ത പറയുന്നു.

എന്നാലത് സാധ്യമല്ല . സ്ത്രീകളെ പഠിപ്പിക്കാന്‍ അവര്‍ പറയുന്നു. അവരെ പഠിപ്പിച്ചാല്‍ അവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കും. അങ്ങനെ അവര്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, അവര്‍ അവിടെ ബലാത്സംഗം ചെയ്യപ്പെടുന്നു. ഒരു സ്ത്രീയായി ജനിക്കുന്നത് ശാപമാണെന്ന് എനിക്ക് തോന്നുന്നു, പ്രത്യേകിച്ച് ഒരു ദരിദ്ര സ്ത്രീയായി ജനിക്കുന്നത്. ആ സാഹര്യം വളരെ സങ്കടകരമാണ്. ഈ യഥാര്‍ത്ഥ സാഹചര്യങ്ങളെ കുറിച്ച് അറിയുന്ന എനിക്ക് എങ്ങനെ ശുഭാപ്തി വിശ്വാസത്തോടെ സംസാരിക്കാനാവും, നടി ചോദിക്കുന്നു.
ചേരി കുടിലുകളില്‍ സ്ത്രീകള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത്? ഒരു പരിഹാരം വേണം, പക്ഷെ എനിക്കൊരു പരിഹാരത്തെ കുറിച്ച് ചിന്തിക്കാനാവുന്നില്ല. ഫെമിനിസം എന്ന് പറയുന്നതില്‍, അല്ലെങ്കില്‍ സ്ത്രീകളും പുരുഷ്യന്‍മാരും തുല്യരാണ് എന്ന് പറയുന്നതില്‍ വിശ്വസിക്കേണ്ട കാര്യമില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളൊരു വീട്ടമ്മയാണെങ്കില്‍ അതിനെ നിസാരമായി കാണരുത്, അത് പ്രധാനപ്പെട്ട റോളാണ്. സ്വയം ചെറുതാണെന്ന് കരുതുന്നത് നിര്‍ത്തുക. അതാണ് ഞാന്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന പ്രധാന സന്ദേശം,കൂടാതെ പുരുഷന്മാരും, സ്ത്രീകളും തുല്യരല്ല. കാരണം പുരുഷന്മാര്‍ ഗര്‍ഭിണിയാകാന്‍ തുടങ്ങുന്നുവോ ആ ദിവസം നമ്മള്‍ തുല്യരാകും, നീന ഗുപ്ത പറയുന്നു.












