പ്രിയദർശൻ മുത്തച്ഛനായോ! സംവിധായകന്റെ കുടുംബചിത്രം ഏറ്റെടുത്തു ആരാധകർ

കുഞ്ഞിനെ കാണാൻ കല്യാണിയുടെ കുട്ടിക്കാല ചിത്രങ്ങളുമായി സാമ്യം തോന്നുന്നുവെന്ന് ആരാധകർ പറയുന്നുണ്ട്

പ്രിയ നടി കല്യാണി പ്രിയദർശന്റെ മുപ്പത്തിരണ്ടാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. നടിയുടെ ജന്മദിനത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. മകനും മകൾക്കും മരുമകള്‍ക്കും കൊച്ചു മകൾക്കുമൊപ്പമുള്ള സംവിധായകൻ പ്രിയദർശന്റെ ചിത്രമാണ് വൈറൽ ആയത്, അതിനോടപ്പം വൈറലായ ഈ ചിത്രത്തിൽ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥിന്റെ കയ്യിൽ ഒരു പെൺകുഞ്ഞിനെ കാണാം,ഈ ചിത്രത്തിനെ താഴ് സോഷ്യൽ മീഡിയിൽ നിരവധി കമെന്റുകളുമെത്തുന്നുണ്ട്,സിദ്ധാർത്ഥിന്റെയും മെര്‍ലിന്റെയും മകളാണോ?, പ്രിയദർശൻ മുത്തശ്ശനായോ?, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ എന്നിങ്ങനെയാണ് ഈ കമന്റുകൾ.

കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ. ഇത്തവണ ചെന്നൈയിൽ കുടുംബത്തോടൊപ്പമായിരുയിരുന്നു പിറന്നാൾ ആഘോഷം. സോഷ്യൽമീഡിയയിൽ തന്റെ സ്വകാര്യ ജീവിതം പ്രദർശിപ്പിക്കാൻ താൽപര്യമില്ലാത്തയാളാണ് സിദ്ധാർത്ഥ്. കുഞ്ഞിനെ കാണാൻ കല്യാണിയുടെ കുട്ടിക്കാല ചിത്രങ്ങളുമായി സാമ്യം തോന്നുന്നുവെന്ന് ആരാധകർ പറയുന്നുണ്ട്.2023 ൽ ആയിരുന്നു സിദ്ധാർത്ഥിന്റേയും മെർലിന്റേയും വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെര്‍ലിന്‍.

ചോക്ലേറ്റ് കേക്കിന് മുന്നിൽ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരൻ സിദ്ധാർത്ഥിനേയു൦ ഭാര്യ മെർലിനേയും പ്രിയദർശനേയും കാണാം ഈ ചിത്രത്തിൽ.കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദർശൻ അടിക്കുറിപ്പായി കുറിച്ചത്.ഈ കുടുംബഫോട്ടോയിൽ പുതിയ അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ.