
മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ, ഇപ്പോൾ അദ്ദേഹം മാറുന്ന മലയാള സിനിമയെ കുറിച്ചും, കാരവന്‍ സംസ്‌ക്കാരത്തെ കുറിച്ചും ചില താരങ്ങളുടെ സ്വാര്‍ത്ഥ മനോഭാവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ. അതുപോലെ ഇപ്പോൾ മലയാള സിനിമയെ നമ്മള്‍ രണ്ടു ഘട്ടമായി തിരിച്ചാല്‍ നടി ആക്രമിക്കപ്പെട്ടതിന് മുന്‍പുള്ള കാലമെന്നും നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള കാലമെന്നുമുള്ള രീതിയില്‍ തിരിക്കാം. ഒരിക്കലും മലയാള സിനിമയിലും, ലോകത്തും സംഭവിക്കാന്‍ പാടില്ലാത്ത നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. അതില്‍ സിനിമയിലുള്ള ഒരുപാട് പേര്‍ പല തട്ടിലുമായിപ്പോയി, കമൽ പറഞ്ഞു.

അതിന് ശേഷമാണ് ആളുകള്‍ കോണ്‍ഷ്യസ് ആവാന്‍ തുടങ്ങിയത്. ഒരു ഉദാഹരണം പറഞ്ഞാല്‍ കാരവന്‍ ഇല്ലാതിരുന്ന ഒരു കാലം, അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലായിരുന്ന കാലത്ത് പരിമിതമായ സൗകര്യങ്ങള്‍ ആര്‍ക്കും ഒരു പ്രശ്‌നമായിരുന്നില്ല.നടന്‍ പ്രേം നസീര്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഉച്ച ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങുന്നത്. അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാറാണ്, അന്നത് സ്വാഭാവികമാണ്.എല്ലാ പടത്തിന്റെ സെറ്റിലും അത് നടക്കും. അന്ന് കാരവനില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു വസ്ത്രം മാറുക എന്നത്,
എന്റെ സിനിമയില്‍ തന്നെ അത് സംഭവിച്ചിട്ടുണ്ട്. മഴയെത്തുംമുന്‍പെയില്‍ ‘എന്തിന് വേറൊരു സൂര്യോദയം’ എന്ന പാട്ടിന്റെ ചിത്രീകരണത്തിൽ ഒരു സാരി മാറ്റാന്‍ ശോഭനയ്ക്ക് സൗകര്യമില്ല. അന്ന് ശോഭനയ്ക്ക് ഷൂട്ട് തീര്‍ത്ത് പോകണം. സമയമില്ല. ഷൂട്ട് തീരില്ല. കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാമെന്ന് ശോഭന പറഞ്ഞു. അങ്ങനെ ശോഭനയുടെ ആയയും ഡാന്‍സ് മാസ്റ്ററും രണ്ട് ബെഡ് ഷീറ്റ് കൊണ്ടുവന്നിട്ട് രണ്ട് മരത്തില്‍ കെട്ടി. അങ്ങനെ അവർ ഡ്രസ്സ് മാറിവന്നു.എന്നാൽ ഇന്ന് പ്രധാനപ്പെട്ട നടനും നടിയ്ക്കും കാരവന്‍ ഉണ്ട്. അവര്‍ അവരുടെ കാരവനില്‍ വേറെ ആളെ കയറ്റില്ല. അവര്‍ ഭയങ്കര സ്വാര്‍ത്ഥരാണ് കമൽ പറഞ്ഞു.












