
മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെയെല്ലാം ആദ്യകാല ഹിറ്റ് സിനിമകൾ കലൂർ ഡെന്നിസിന്റെ തൂലികയിൽ നിന്നും ഉടലെടുത്തതാണ്, ഇത്തവണത്തെ വിഷുവിനും കലൂരിന്റെ കുടുംബത്തിൽ നിന്നുമൊരാളാണ്, മമ്മൂട്ടി എന്ന സൂപ്പർഹിറ്റ് നായകനെ വെച്ചൊരു സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.കലൂരിന്റെ സ്വന്തം പുത്രൻ ഡീനോ ഡെന്നിസ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ സിനിമയിലെത്തുമ്പോൾ സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് എന്നൊരു വ്യത്യാസമുണ്ട്, ഇപ്പോൾ കലൂർ ഡെന്നിസ് തന്റെ മകന്റെ ആദ്യ സിനിമ ബസൂക്കയെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ.

തന്റെ ആദ്യ സിനിമ റിലീസ് ചെയ്തതിനേക്കാൾ ആകാംക്ഷയാണ് മകന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ, മമ്മൂട്ടി പറഞ്ഞതുകൊണ്ട് മാത്രമാണ് മകൻ സ്വന്തം തിരക്കഥ സംവിധാനം ചെയ്യാൻ തയാറായത്. മമ്മൂട്ടിയുടെ സിനിമ ചെയ്തു തന്നെ മകന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, മകനും സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും അച്ഛന്റെ വക എല്ലാ അനുഗ്രഹാശ്ശിസുകളും നേരുന്നു എന്നും കലൂർ ഡെന്നിസ് പറയുന്നു. ചെറുപ്പം മുതൽ സിനിമയോട് താൽപര്യമുള്ള ആളാണ് മകൻ.
അവൻ അന്നേ ഞാൻ സിനിമകളുടെ ചർച്ചകൾക്ക് പോകുമ്പോൾ കൂടെ വരുമായിരുന്നു. ഒരു 23 വയസ്സൊക്കെ ഉള്ളപ്പോൾ അവൻ സിനിമയുടെ ഒരു ഐഡിയ എന്നോട് പറഞ്ഞു. ഐഡിയ കേട്ട് ഞാൻ പറഞ്ഞു കൊള്ളാം. അങ്ങനെ അവൻ അത് എഴുതി തുടങ്ങി. ഒരിക്കൽ എവർഷൈൻ മണി വീട്ടിൽ വന്നപ്പോൾ ഞാൻ മണിയോട് ഇക്കാര്യം പറഞ്ഞു. മണി പറഞ്ഞു നമുക്ക് ജോഷിയെ വിളിക്കാമെന്ന്. അങ്ങനെ, ഡീനോ ജോഷിയോട് വളരെ ഡീറ്റൈൽ ആയി തന്നെ സ്ക്രിപ്റ്റ് പറഞ്ഞു.കഥ കേട്ടുകഴിഞ്ഞ് ജോഷി പറഞ്ഞു കഥ കൊള്ളാം. പക്ഷേ എന്റെ ഒരു ടൈപ്പ് അല്ല. ഇത് നീ തന്നെ ചെയ്യുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു.
ഇതിലെ നായകനാകനായി ആരെയാണ് നീ മനസ്സിൽ കാണുന്നതെന്ന് പിന്നീട് പിന്നീട് ഞാൻ അവനോട് ചോദിച്ചു. അവൻ ഒറ്റ മറുപപടി മമ്മൂട്ടി.എന്നാല്‍ സിനിമയിൽ ഒരു മുൻ പരിചയവുമില്ലാത്ത അവന് മമ്മൂട്ടി ഡേറ്റ് കൊടുക്കുമോ എന്ന് എനിക്ക് സംശയം ഉണ്ടയി,അങ്ങനെ മമ്മൂട്ടിയെ പോയി കാണാൻ ഞാൻ പറഞ്ഞു. മമ്മൂട്ടിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, എടാ അച്ഛന്‍ സ്‌ക്രിപ്റ്റ് എഴുതിയെന്നു വച്ച് നിനക്ക് അതിനുള്ള യോഗ്യത ഒക്കെ ഉണ്ടോ എന്നാണ്, എന്നാൽ മമ്മൂട്ടി കഥ കേൾക്കാം എന്ന് സമ്മതിച്ചു. കഥ കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി, ഇത് ആരാണ് സംവിധാനം ചെയ്യുന്നത് എന്ന് മമ്മൂട്ടി ചോദിച്ചു. അവൻ കുറെ പേരുകൾ പറഞ്ഞു, മമ്മൂട്ടി ഒന്നും പറഞ്ഞില്ല. കുറെ നാൾ കഴിഞ്ഞ് മമ്മൂട്ടി എന്നെ വിളിച്ചു എന്നിട്ട് പറഞ്ഞു, ‘‘ഈ സിനിമ അവൻ തന്നെ സംവിധാനം ചെയ്യട്ടെ. കാരണം ഇത് മറ്റാരും ചെയ്താലും ശരിയാകില്ല, അവൻ കഥ പറയുന്ന രീതി കണ്ടിട്ട് ഇത് അവനു ചെയ്യാൻ കഴിയുമെന്ന് അങ്ങനെയാണ് ബസൂക്ക സിനിമ ചെയ്യാൻ അവൻ തീരുമാനിച്ചത് കലൂർ ഡെന്നിസ് പറയുന്നു.












