സിനിമയിൽ രണ്ട് ഫൈറ്റും, ബലാൽസംഘവും വന്നാൽ അവർ എന്നെ വിളിക്കും, എന്നാൽ അതിനൊരു മാറ്റം തന്നത് സച്ചിയും, ഷാഫിയും; സുരേഷ് കൃഷ്‌ണ

ജീവിതത്തില്‍ ഞാന്‍ എന്താണ് എന്നത് അറിയുന്ന ആളാണ് സച്ചി, ഷാഫിക്കും

ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ, വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് കൃഷ്ണ ആയിരുന്നു. ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു, എന്ന് പറയുകയാണ് നടൻ, ഒരു ഓൺലൈൻ ചാനലിനെ നൽകിയ അഭിമുഖത്തിൽ. കരുമാടികുട്ടന് ശേഷം താൻ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി കോമഡി കഥാപാത്രങ്ങളാണ് സുരേഷ് കൃഷ്ണ ചെയ്യുന്നത്.

മുമ്പ് ചെയ്ത സിനിമകളുടെ സ്വഭാവം കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്, തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കണ്‍വീന്‍സ് ചെയ്തത് ആരാണ് എന്നതിനും നടൻ മറുപടി പറയുന്നുണ്ട്, ഡ്രൈവിങ് ലൈസന്‍സിന്റെ തിരക്കഥാകൃത്ത് സച്ചിയായിരുന്നു. സച്ചി എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഒരു മുറിയില്‍ കുറേനാള്‍ താമസിച്ചവരാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എന്താണ് എന്നത് അറിയുന്ന ആളാണ് സച്ചി, ഷാഫിക്കും സച്ചിക്കുമെല്ലാം എന്നെ നന്നായി അറിയം. രണ്ടുപേരും ഇന്ന് നമ്മളുടെ കൂടെയില്ല, സുരേഷ് കൃഷ്ണ പറയുന്നു.

സിനിമയിൽ കഥ എഴുതുമ്പോള്‍ രണ്ട് ഫൈറ്റും ,ബലാല്‍സംഘവും വന്നാല്‍ അവർ എന്നെ വിളിക്കൂ. അപ്പോള്‍ എനിക്ക് വിളി വരും. അതില്‍ നിന്നൊക്കെ മാറ്റം തന്നത് സച്ചിയും, ഷാഫിയുമടങ്ങുന്ന എന്റെ സുഹൃത്തുക്കളാണ്, സുരേഷ് കൃഷ്ണ പറയുന്നു. അതേസമയം നിരവധി സിനിമകളില്‍ സുരേഷ് വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നു. ഒപ്പം ചില സിനിമകളില്‍ സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചു.