സത്യൻ അന്തിക്കാടുമായുള്ള കൂടികാഴ്ച്ചയാണ് തന്റെ സിനിമ ജീവിതത്തിലേക്കുള്ള വഴിത്തിരിവ്, സിനിമയിൽ വന്നിട്ടുള്ള ആകെ സന്തോഷം അതുമാത്രമാണ്; അനിഖ സുരേന്ദ്രൻ

‘കഥ തുടരുന്നു’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനിഘ സുരേന്ദ്രന്‍. ബാലതാരമായാണ് നടി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ.ഇപ്പോൾ സിനിമയിലേക്ക് വന്നതിനെ കുറിച്ചും സിനിമയില്‍ നിന്നും ലഭിച്ച സന്തോഷത്തെ കുറിച്ചും സംസാരിക്കുകയാണ് അനിഘ സുരേന്ദ്രന്‍. കഥ തുടരുന്നു എന്ന സിനിമയിലേക്ക് സത്യന്‍ അന്തിക്കാട് വിളിച്ചത് താന്‍ ചെയ്ത ചില പരസ്യങ്ങള്‍ കണ്ടിട്ടാണ്, അദ്ദേഹവുമായി നടത്തിയ കൂടികാഴ്ചയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് അനിഘ പറയുന്നു.

താൻ മമ്മൂട്ടി, അജിത്, നയന്‍താര തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് സിനിമയില്‍ നിന്നും ലഭിച്ച തന്റെ സന്തോഷങ്ങൾ. ഞാനും ഏട്ടന്‍ അങ്കിതും അക്കാലത്ത് ഒരുപാട് പരസ്യങ്ങള്‍ ചെയ്തിരുന്നു. ഒരു സോപ്പിന്റെ പരസ്യം കണ്ടിട്ടാണ് സത്യനങ്കിള്‍ ‘കഥ തുടരുന്നു’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. ഒരുദിവസം അദ്ദേഹത്തെ ചെന്നുകാണാന്‍ പറഞ്ഞു. കണ്ടപ്പോള്‍ അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. മറുപടിയെല്ലാം സത്യനങ്കിള്‍ ശ്രദ്ധാപൂര്‍വം കേട്ടു. ആ സംസാരം കുറച്ചുനേരം നീണ്ടു. ആ കൂടിക്കാഴ്ച്ച ജീവിതത്തിലെ വഴിത്തിരിവായ്ത

അതുപോലെ തന്റെ മറ്റൊരു സന്തോഷം, സത്യനങ്കിള്‍, ധനുഷ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും തനിക്ക് പ്രവര്‍ത്തിക്കാനായി. ഓരോന്നും ഓരോ പാഠശാലയായിരുന്നു. പുതിയ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെടുത്തു. മനോഹരനിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായി. ഭാസ്‌ക്കര്‍ ദ റാസ്‌കലിന്റെ ഷൂട്ടിങ് ഇടവേളയില്‍ ഞാനും സനൂപും ഗെയിം കളിക്കുകയാണ്. അവിടേക്ക് വന്ന മമ്മൂക്ക എന്താണ് പരിപാടി എന്ന് ചോദിച്ചു. ഗെയിം കളിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയും ഞങ്ങള്‍ക്കൊപ്പം കൂടി. അത് രസകരമായ നിമിഷമായിരുന്നു, അനിഖ പറഞ്ഞു.