മലയാളികൾ ഇന്നും എന്നെ ഓർക്കുന്നതിൽ ഒരുപാട് സന്തോഷം! സിനിമ മേഖല വിട്ടുപോകാൻ കാരണം കുറെ സാഹചര്യങ്ങളുണ്ട്; അഖില

ഒരുപാട് റൂമറുകൾ വന്നിട്ടുണ്ട്. അതൊരു കാലഘട്ടത്തിൽ വന്ന വീഡിയോകളാണ്.

ചുരുക്കം സിനിമകൾ മാത്രം ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അഖില ശശിധരൻ.കാര്യസ്ഥൻ, തേജാ ഭായ് ആന്റ് ഫാമിലി എന്നീ രണ്ട് സിനിമകളിൽ മാത്രമേ അഖില ശശിധരൻ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ വളരെ പെട്ടെന്ന് ജനപ്രീതി നേടാൻ അഖിലയ്ക്ക് കഴിഞ്ഞു. എന്നാൽ രണ്ട് സിനിമകൾക്ക് ശേഷം അഖിലയെ സിനിമകളിൽ കണ്ടിട്ടില്ല. ഏറെ നാളായി ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്,എന്നാൽ താൻ സിനിമാ രം​ഗം വിട്ടതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് അഖില ശശിധരൻ.

കുറേ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതിലേക്ക് ഞാൻ കടക്കുന്നില്ല. എവിടെ എന്ന് അന്വേഷിച്ച് ഒരുപാട് റൂമറുകൾ വന്നിട്ടുണ്ട്. അതൊരു കാലഘട്ടത്തിൽ വന്ന വീഡിയോകളാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നില്ല. ഈയടുത്താണ് കുറച്ച് ആക്ടീവായത്. അഞ്ച് വർഷം അവിടെയായിരുന്നു. കഥക് പഠിച്ചു. പിന്നീട് പെർഫോം ചെയ്യാനും തുടങ്ങി. അങ്ങനെയൊക്കെ നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ പ്രേക്ഷകർ അറിഞ്ഞിട്ടില്ല. പിന്നെ സെൻസേഷണലെെസ് ചെയ്യപ്പെട്ട വാർത്തയായിരിക്കാം താൻ എവിടെ പോയി എന്നുള്ളത് അഖില പറയുന്നു.

കലാപരമായ കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനായിട്ട് അത് പോസ്റ്റ് ചെയ്തിട്ടില്ല, അഖില പറയുന്നു. മലയാളികൾ തന്നെ ഇന്നും ഓർക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് അഖില പറയുന്നു. ആ രണ്ട് സിനിമകളുടെ റീച്ച് തന്നെയാണതിന് കാരണം. സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാൻ ഞാൻ ഒരു സിനിമയിൽ അഭിനയിക്കുന്നു എന്ന് പറഞ്ഞാൽ നടക്കില്ല. കുറേ കാര്യങ്ങൾ ഒത്ത് വന്ന് സംഭവിക്കുന്ന കാര്യമാണ്. അനുയോജ്യമായ കഥയും വർക്ക് ചെയ്യാൻ പറ്റുന്ന സാഹചര്യവും ആണെങ്കിൽ ചെയ്യും. സിനിമയെന്ന മീഡിയത്തോട് തനിക്ക് സ്നേഹമുണ്ട് അഖില പറയുന്നു.