സെറ്റിൽ വന്നു ഓം പുരിയുടെ കാലിൽ തൊട്ട് വണങ്ങേണ്ട കാര്യമൊന്നും ഷാരുഖാനില്ല!എന്നിട്ടും അദ്ദേഹം അത് ചെയ്യുമായിരുന്നു, വിനയത്തിന്റെയും, ബഹുമാനത്തിന്റെയും കാര്യത്തിൽ അദ്ദേഹം എന്നെ ഞെട്ടിച്ചു; ജഗദീഷ്

എനിക്ക് ഷാരൂഖ് ഖാനെ കുറിച്ച് എവിടേയും ഒരു നെഗറ്റീവ് ഫീല്‍ ഇല്ല

വെത്യസ്ത വേഷങ്ങൾ കൊണ്ട് പ്രേഷക മനസിൽ ഇടം പിടിച്ച നടനാണ് ജഗദീഷ്, ഇപ്പോൾ നടൻ, എത്ര വലിയ താരങ്ങളായാലും ഗ്രൗണ്ടണ്ട് ആയി നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് പറയുകയാണ്. വിനയത്തിന്റെയും ബഹുമാനത്തിന്റേയുമൊക്കെ കാര്യത്തില്‍ തന്നെ ഞെട്ടിച്ച ഒരു സൂപ്പര്‍താരത്തെ കുറിച്ചും ജഗദീഷ് സംസാരിക്കുന്നുണ്ട്. ഞാന്‍ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍ എന്ന് പറയുന്നത് ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്റ്റാര്‍ ആണ്. അദ്ദേഹം വളരെ ടാലന്റഡ് ആക്ടര്‍ ആണ്, നമ്പര്‍ വണ്‍ ഹീറോ ആണ് ജഗദീഷ് പറയുന്നു.

പുള്ളി രാവിലെ സെറ്റില്‍ വരുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ചയെന്ന് പറയുന്നത് ഓം പുരിയുടെ കാലില്‍ തൊട്ട് നമസ്‌ക്കരിക്കുന്നതാണ്.അങ്ങനെ സീനിയര്‍ ആക്ടേഴ്‌സിന്റെ കാലില്‍ തൊട്ട് നമസ്‌ക്കരിച്ചിട്ട് അദ്ദേഹം എന്ത് നേടാനാണ്. ഒരു നമസ്‌തേ പറയാം. അല്ലെങ്കില്‍ ഹായ് എന്ന് പറഞ്ഞാലും ഒരു കുഴപ്പവുമില്ല. ഇത് കാലില്‍ തൊട്ട് നമസ്‌ക്കരിക്കുകയാണ്. ആ വിനയം നമ്മള്‍ കണ്ടുപഠിക്കേണ്ടതല്ലേ. എത്ര ബഹുമാനത്തോടെയാണ് അദ്ദേഹം ഓം പുരിയോട് സംസാരിക്കുന്നത്.

അപ്പോള്‍ നമുക്ക് അദ്ദേഹത്തോട് എന്തൊരു സ്‌നേഹവും ബഹുമാനവും തോന്നും. എനിക്ക് ഷാരൂഖ് ഖാനെ കുറിച്ച് എവിടേയും ഒരു നെഗറ്റീവ് ഫീല്‍ ഇല്ല.ഒരു പ്രഭയാണ് അദ്ദേഹം വന്ന് ഇറങ്ങുമ്പോള്‍. അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കാന്‍ തന്നെ താത്പര്യം തോന്നും. ആ വിനയും, ലാളിത്യം അതൊക്കെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് കിട്ടിയ കാര്യങ്ങളാണ്,ശരിക്കും അദ്ദേഹം എനിക്കൊരു അത്ഭുതമാണ് ജഗദീഷ് പറയുന്നു, അതുപോലെ നടൻ ആസിഫും, സിനിമാക്കാരന്‍ അല്ലെങ്കിലും ഇതേ രീതിയില്‍ തന്നെ, സാധാരണക്കാരുമൊക്കെയായി ഇടപെട്ട് മൂവ് ചെയ്‌തേനെ. അതുപോലെ ,നമ്മള്‍ വളര്‍ന്നു വന്ന സാഹചര്യം. നമ്മുടെ കുടുംബാന്ധരീക്ഷണം. നമ്മുടെ അച്ഛനും ,അമ്മയ്ക്കും അഹങ്കാരം ഇല്ലെങ്കില്‍ നമുക്ക് അത് വരാന്‍ വളരെ ബുദ്ധിമുട്ടാണ് ജഗദീഷ് പറയുന്നു.