
2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മികച്ച സംവിധായകനും നടനുമുൾപ്പെടെ 8 പുരസ്കാരങ്ങളുമായി ‘ആടുജീവിതം’. പുരസ്കാര വേദിയിൽ നിറഞ്ഞു. മികച്ച നടിക്കുള്ള പുരസ്കാരം ആറാം തവണയും നേടി നടി ഉർവശി, മികച്ച നടനുള്ള പുരസ്കാരം മൂന്നാംവട്ടം നേടി നടൻ പൃഥ്വിരാജ്. മികച്ച സംവിധായകനും, തിരക്കഥാകൃത്തിനുമുള്ള ഇരട്ട പുരസ്കാരങ്ങളുമായി ബ്ലെസിയും വേദിയിലെ താരങ്ങളായി തിളങ്ങി.സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ.കരുൺ ഏറ്റുവാങ്ങി.

മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘കാതലിനു’ വേണ്ടി സംവിധായകൻ ജിയോ ബേബിയും, നിർമാതാവായ മമ്മൂട്ടിക്കമ്പനിക്കു വേണ്ടി ജോർജും ചേർന്ന് ഏറ്റുവാങ്ങി. ഉർവശിക്കൊപ്പം മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ട ബീന ആർ. ചന്ദ്രൻ.നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യ പുരസ്കാരം നേടിയ വിജയരാഘവൻ (സ്വഭാവ നടൻ),മികച്ച ഗായകനുള്ള പുരസ്കാരം നേടിയ സംഗീത സംവിധായകൻ വിദ്യാധരൻ.
മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം ശരത് മോഹനൊപ്പം, ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി തുടങ്ങിയവരും പുരസ്കാരങ്ങൾ സ്വീകരിച്ചു. അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം പറഞ്ഞ ‘പിറവി’ മുതലുള്ള ഷാജി എൻ.കരുൺ സിനിമകൾ മലയാള സിനിമയെ ലോകവേദികളിൽ അടയാളപ്പെടുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ ഗായികയായി തിളങ്ങി.മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവൻകുട്ടി സുവനീർ പ്രകാശനം ചെയ്തു. മന്ത്രിമാരായ കെ .രാജൻ, ജൂറി ചെയർമാൻ സുധീർ മിശ്ര, ജൂറി അംഗം ആൻ അഗസ്റ്റിൻ,മേയർ ആര്യ രാജേന്ദ്രൻ,ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ മധുപാൽ ,സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ, എന്നിവരും വേദിയിൽ സംസാരിച്ചു.












