
കഴിഞ്ഞ വർഷം നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ബോളിവുഡ് നടി സോനാക്ഷി സിൻഹയും കാമുകൻ സഹീർ ഇഖ്ബാലും വിവാഹിതരായത്. ഇരുവരും വ്യത്യസ്ത മതസ്ഥർ ആയതിനാല്‍ വിവാഹ സമയത്തും, അതിനുശേഷവും സോനാക്ഷി പലപ്പോഴും വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടത്. മിക്കപ്പോഴും തനിക്കെതിരെ എത്തുന്ന കമന്റുകൾക്ക് തക്ക മറുപടിയും നടി നൽകാറുണ്ട്. അടുത്തിടെ, ഒരു ഇന്‍സ്റ്റ ഐഡിയില്‍ നിന്നും വന്ന കമന്‍റിന് കിടിലൻ മറുപടി നല്കിയിരിക്കുകയാണ് നടി, നടിയുടെ ഈകമന്റാണ് ഇപ്പോൾ വൈറലാകുന്നത് “നിങ്ങളുടെ വിവാഹമോചനം അടുത്തിരിക്കുകയാണ്” എന്നായിരുന്നു ഈ കമന്‍റ്.

ഈ കമന്റിനെ ഇപ്പോൾ നടി നൽകിയിരിക്കുന്ന മറുപടി, ആദ്യം നിങ്ങളുടെ പപ്പയ്ക്കും മമ്മിക്കും ഡൈവോഴ്സ് ലഭിക്കും, അതിന് ശേഷമേ ഞങ്ങളുടെത് കാണൂ” എന്നായിരുന്നു നടിയുടെ മറുപടി. അതേസമയം, കഴിഞ്ഞ ജൂണിലാണ് സൊനാക്ഷി സിൻഹയും, സഹീര്‍ ഇക്ബാലും വിവാഹിതരയാത്. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. സൊനാക്ഷിയും, സഹീറും വിവാഹ വിവരം സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തിരുന്നു.
വിവാഹത്തിന് പിന്നാലെ സൊനാക്ഷി മതം മാറുമെന്ന തരത്തിൽ അന്ന് പ്രചരണങ്ങള്‍ അന്ന് നടന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി സഹീര്‍ ഇക്ബാലിന്റെ കുടുംബം രംഗത്തെത്തി. ഇരുവരുടെയും വിവാഹം ഹിന്ദു രീതിയിലോ മുസ്ലിം രീതിയിലോ ആയിരിക്കില്ലെന്നും സിവില്‍ മാര്യേജ് ആയാകും നടത്തുകയെന്നുമാണ് സഹീറിന്‍റെ പിതാവ് ഇക്ബാല്‍ രത്തന്‍സി പറഞ്ഞത്.












