
സഹപ്രവർത്തകയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെപ്പറ്റി തുറന്നുപറഞ്ഞ് തമിഴ് നടി സിമ്രാൻ. ഈയടുത്ത് ഒരു സഹപ്രവർത്തക ചെയ്ത കഥാപാത്രത്തിന്റെ റോളിൽ അവരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെസ്സേജ് അയച്ചപ്പോൾ ആന്‍റി റോൾ ചെയ്യുന്നതിനേക്കാൾ ഭേദമെന്നാണ് അവർ മറുപടി അയച്ചതെന്ന് സിമ്രാൻ പറയുന്നു.ഇത്തരമൊരു പെരുമാറ്റം അവരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല, നടി പറയുന്നു, എന്നാൽ സിമ്രാൻ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആരെയാണ് നടി ഉദേശിച്ചത് എന്നാണ് സോഷ്യൽ മീഡിയിലെ ചർച്ച. സിമ്രാൻ ‘ഡബ്ബാ റോൾ’ എന്ന് പറഞ്ഞതുകൊണ്ട് നടി ജ്യോതികയാണോ മെസ്സേജ് അയച്ചത് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

അടുത്തിടെ ജ്യോതിക അഭിനയിച്ച ‘ഡബ്ബ കാർട്ടൽ’ എന്ന വെബ് സീരീസ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. മറ്റു ചിലർ പറഞ്ഞത് തൃഷ ആയിരിക്കാം അല്ലെങ്കിൽ ലൈല ആകാം എന്നാണ്. അടുത്തിടെ ‘ഗോട്ട്’ എന്ന സിനിമയിൽ താരതമ്യേന ചെറിയൊരു വേഷത്തിൽ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു.ഈ കാര്യം ജെഎഫ്‌ഡബ്ല്യു മൂവി അവാർഡ്സ് ദാനച്ചടങ്ങിലാണ് സിമ്രാൻ പങ്കുവച്ചത്. ഇത് എനിക്ക് വളരെ ഇമോഷനലായ നിമിഷമാണ്. സിനിമ മേഖലയില്‍ ഞാൻ എത്തിയിട്ട് 30 വര്‍ഷമായി, എന്നാണ് സിമ്രാൻ പറയുന്നത്.
എന്നെ ഓർത്ത് എനിക്ക് ഒരുപാട് അഭിമാനമുണ്ട്. എല്ലാത്തിനും ക്രെഡിറ്റ് ദൈവത്തിനാണ്. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഒരു നടിക്ക് ഞാൻ ഞാന്‍ മെസ്സേജ് അയച്ചു, അവര്‍ അഭിനയിച്ച ഒരു സിനിമയിൽ ‘ആ കഥാപാത്രത്തിൽ ഞാൻ താങ്കളെ പ്രതീക്ഷിച്ചില്ല.അത് കണ്ട എനിക്ക് വളരെയധികം അദ്ഭുതം തോന്നി’ എന്നായിരുന്നു ആ മെസേജ്. പെട്ടെന്ന് തന്നെ അവർ അയച്ച മറുപടി തീരെ അപ്രതീക്ഷിതമായിരുന്നു, അത് ഇങ്ങനെയാണ് ‘ആന്റി റോളുകൾ ചെയ്യുന്നതിനേക്കാൾ നല്ലത് ഇത് തന്നെയാണ്.അത്തരത്തിൽ ഒരു സെൻസില്ലാത്ത മെസ്സേജ് അവരിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചതല്ല സിമ്രൻ പറയുന്നു.അവർ അഭിനയിച്ച റോളിനെക്കുറിച്ച് എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. പക്ഷേ അതിനു ഇതിലും നല്ല ഒരു മറുപടിയാണ് ഞാൻ പ്രതീക്ഷിച്ചത്. ഒരു പ്രസ്കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകൾ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് താണ് 25 വയസ്സുള്ള ഒരാളുടെ അമ്മയായോ ആന്റി ആയോ ഒക്കെ അഭിനയിക്കുന്നത്. അഭിപ്രായം തുറന്നുപറയാൻ എല്ലാവർക്കും അവകാശമുണ്ട്. നമ്മെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷന്മാരെ നമ്മൾ സ്നേഹിക്കുന്നു, സിമ്രാൻ പറഞ്ഞു.












